KeralaLatest NewsNewsFootballSports

മറഡോണയുടെ വിയോഗം; അനുശോചനം അറിയിച്ച് ബോബി ചെമ്മണ്ണൂർ

അന്തരിച്ച ഫുട്ബോൾ ഇതിഹാസ താരം ഡീഗോ മറഡോണയെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവച്ച് വ്യവസായി ബോബി ചെമ്മണ്ണൂർ. തന്റെ ബ്രാൻഡ് അംബാസിഡർ കൂടിയായ മറഡോണയെ കുറിച്ചുള്ള വ്യക്തിപരമായ നിമിഷങ്ങളാണ് ബോബി ചെമ്മണ്ണൂർ പങ്കുവയ‌്ക്കുന്നത്. സമ്പാദ്യമായി ഒന്നുംതന്നെ അദ്ദേഹം ശേഖരിച്ചുവച്ചിട്ടില്ലെന്നും, നിരവധിപേർ മറഡോണയെ ലക്ഷങ്ങൾ കബളിപ്പിച്ചിട്ടുണ്ടെന്നും ബോബി വെളിപ്പെടുത്തുന്നു.

‘മറഡോണയുമായിട്ട് വളരെ അടുപ്പമാണ് ബോബിയ്ക്ക്. അദ്ദേഹം എന്റെ ബ്രാൻഡ് അംബാസിഡറും ക്ളോസ് ഫ്രണ്ടുമാണ്. മാദ്ധ്യമങ്ങളിലൊക്കെ അസുഖം ഭേദമായി എന്നാണ് വാർത്ത വന്നതെങ്കിലും, അദ്ദേഹവുമായി അടുത്തു നിൽക്കുന്നവരെ ഞാൻ വിളിച്ചിരുന്നു. സംസാരത്തിൽ കുറേശ്ശേ അപ്‌നോർമാലിറ്റി ഉണ്ടെന്നാണ് അവർ അറിയിച്ചത്. അധികം ആരോടും പറയാത്ത വലിയൊരു സീക്രട്ട് മറഡോണ ഒരിക്കൽ എന്നോട് ഷെയർ ചെയ‌്തിട്ടുണ്ട്. അൺടോൾഡ് സ്‌റ്റോറി എന്നുതന്നെ പറയാമെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button