Latest NewsKeralaNattuvarthaNews

മലപ്പുറത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; സിപിഎം നേതാക്കൾ ഉൾപ്പെടെ 13 പേർ റിമാൻഡിൽ

മലപ്പുറത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ സി പി എം നേതാക്കൾ ഉൾപ്പെടെ 13 പേർ റിമാൻഡിൽ. പാണ്ടിക്കാട് സ്വദേശിയായ 16 കാരിയെ പീഡിപ്പിച്ച കേസിലാണ് സി പി എം നേതാക്കൾ ഉൾപ്പെടെയുള്ളവരെ റിമാൻഡ് ചെയ്തത്.

കേസിൽ സി പി എം പ്രവർത്തകരുടേയും കോൺഗ്രസ് നേതാക്കളുടേയും വ്യാപാരി വ്യവസായി പ്രമുഖരുടേയും ഉൾപ്പെടെ നിരവദി പേരുടെ പേരുകൾ പെൺകുട്ടി വെളിപ്പെടുത്തിയതായാണ് വിവരം. വർഷങ്ങളായി പെൺകുട്ടി പീഡനത്തിനിരയാവുകയായിരുന്നു. കുട്ടിയുടെ സ്വഭാവത്തിൽ മാറ്റം വന്നതിനെ തുടർന്ന് അടുത്തിടെ വീട്ടുകാർ കൗൺസിലിംഗിന് വിധേയമാക്കിയപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്.

സി പി എം പ്രാദേശിക നേതൃത്വം ഉൾപ്പെട്ട വിഷയമായതിനാൽ സംഭവം പൊലീസ് മൂടിവയ്ക്കുകയാണെന്ന് ആക്ഷേപം ഉയരുന്നുണ്ട്. അതേസമയം, തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ഈ സംഭവം സി പി എം പ്രാദേശിക നേതൃത്വത്തെ എങ്ങനെ ബാധിക്കുമെന്ന് കണ്ടറിയാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button