KeralaLatest NewsNews

ഐജിയുടെ പേരില്‍ വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ടുണ്ടാക്കി തട്ടിപ്പ് ; പതിനേഴുകാരന്‍ പിടിയില്‍

ഐ.ജി തന്നെയാണ് ഫേസ്ബുക്ക് പേജിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്

തിരുവനന്തപുരം : ഐജിയുടെ പേരില്‍ വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ടുണ്ടാക്കി തട്ടിപ്പ് നടത്തിയ പതിനേഴുകാരന്‍ പിടിയിലായി. ഐ.ജി പി വിജയന്റെ പേരില്‍ വ്യാജ പ്രൊഫൈലുണ്ടാക്കി പണം തട്ടിയ കേസിലാണ് 17കാരനായ സ്‌കൂള്‍ വിദ്യാര്‍ത്ഥി പിടിയിലാണ്. രാജസ്ഥാന്‍ സ്വദേശിയാണ് പിടിയിലായത്. ഐ.ജി തന്നെയാണ് ഫേസ്ബുക്ക് പേജിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്.

ഐ.ജി പി വിജയനടക്കം സംസ്ഥാനത്തെ ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെ വ്യാജ പ്രൊഫൈലുണ്ടാക്കി നിരവധി പേരുടെ പണമാണ് ഈ പതിനേഴുകാരന്‍ തട്ടിയെടുത്തത്. ഓണ്‍ലൈന്‍ പഠനത്തിനായി വീട്ടുകാര്‍ വാങ്ങി നല്‍കിയ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാണ് പതിനേഴുകാരന്‍ തട്ടിപ്പ് നടത്തിയത്. ഒരു മാസം മുമ്പാണ് ഐ.ജിയുടെ വ്യാജ ഫേസ്ബുക്ക് പ്രൊഫൈല്‍ പ്രത്യക്ഷപ്പെട്ടത്. അതേസമയം, വ്യാജ ഫേസ്ബുക്ക് പ്രൊഫൈലിനെ ചൊല്ലി നിരവധി പരാതികളാണ് സംസ്ഥാനുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button