Latest NewsIndiaNews

കൊടും തണുപ്പ് വകവെയ്ക്കാതെ കര്‍ഷകരുടെ പ്രതിഷേധം; ജലപീരങ്കി പ്രയോഗിച്ച് പോലീസ്

കേന്ദ്രത്തിന്റെ കര്‍ഷക വിരുദ്ധ കരട് നയങ്ങള്‍ക്കെതിരെ ‘ദില്ലി ചലോ’മാര്‍ച്ച് നടത്തുകയാണ് കര്‍ഷകര്‍. കടുത്ത തണുപ്പിനെ വകവെയ്ക്കാതെയാണ് ഹരിയാനയില്‍ നിന്ന് ഡല്‍ഹിയിലേക്ക് മാര്‍ച്ച് ചെയ്ത കര്‍ഷകര്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചാണ് പൊലീസ് നേരിട്ടത്.

ബാരിക്കേഡുകള്‍ മറിച്ചു കടന്ന് കര്‍ഷകര്‍ അംബാലയില്‍ നിന്ന് കുരുക്ഷേത്രയില്‍ എത്തിയപ്പോഴാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്. എന്തുതന്നെയായാലും പിന്നോട്ടില്ലെന്നാണ് കര്‍ഷകരുടെ നിലപാട്. കുരുക്ഷേത്രയില്‍ നിന്ന് കര്‍ഷകരുടെ സംഘം കര്‍ണാലിലെത്തി. കര്‍ഷകരുടെ മറ്റൊരു സംഘം ഇതിനകം സോനിപതിലേക്ക് മാര്‍ച്ച് നടക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button