Latest NewsIndiaNews

നിവാർ ചുഴലിക്കാറ്റിന്റെ കലിയടങ്ങുന്നു; മഴയും കാറ്റും കുറഞ്ഞു

തമിഴ്‍നാട്ടിൽ നിവാര്‍ ചുഴലിക്കാറ്റിന്റെ ഭീക്ഷണി അടങ്ങുന്നു. പുതുച്ചേരിയിൽ നിന്ന് 85 കിലോമീറ്റർ വടക്ക് മാറിയാണ് നിലവിൽ കാറ്റിന്‍റെ സ്ഥാനം. വരും മണിക്കൂറുകളിൽ കാറ്റിന്‍റെ വേഗം 75 മുതൽ 85 കിലോമീറ്റർ വരെയാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

ഇന്നലെ രാത്രി പത്തരയോടെ, 145 കിലോ മീറ്റർ വേഗത്തിലാണ് നിവാറിന്‍റെ ആദ്യഭാഗം പുതുച്ചേരി തീരത്തെത്തിയത്. മധ്യഭാഗം എത്തുമ്പോഴേയ്ക്കും വേഗം 120 കിലോ മീറ്ററായി കുറഞ്ഞു. പുതുച്ചേരി, കടലൂർ, ചിദംബരം , മാരക്കോണം തുടങ്ങിയ മേഖലകളിലാണ് ശക്തമായ മഴയും കാറ്റും അടിച്ചത്. റെഡ് അലർട്ട് പ്രഖ്യാപിച്ച ഏഴ് ജില്ലകളിലാണ് കാറ്റും മഴയും കൂടുതൽ നാശം വിതിച്ചത്. കാർഷിക മേഖലയ്ക്കാണ് കൂടുതൽ നഷ്ടമുണ്ടായത്. നാലു മരണങ്ങളും റിപ്പോർട്ടു ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button