Latest NewsNewsIndia

കോവിഡ് വ്യാപനം കുറഞ്ഞു; കൂടുതൽ ഇളവുകൾ നൽകി തമിഴ്‌നാട് സർക്കാർ

ചെ​ന്നൈ: കോ​വി​ഡ് വൈറസ് നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ഇ​ള​വു​മാ​യി ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ. സം​സ്ഥാ​ന​ത്ത് കോ​വി​ഡ് കേ​സു​ക​ൾ കു​റ​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ​ർ​ക്കാ​ർ ന​ട​പ​ടി എടുത്തിരിക്കുന്നത്. ഡി​സം​ബ​ർ 14ന് ​ശേ​ഷം ചെ​ന്നൈ​യി​ലെ പ്ര​ശ​സ്ത​മാ​യ മ​റീ​ന ബീ​ച്ച് വീ​ണ്ടും തു​റ​ക്കാ​ൻ അ​നു​മ​തി ന​ൽ​കും. അ​വ​സാ​ന വ​ർ​ഷ ബി​രു​ദ ക്ലാ​സു​ക​ൾ ഡി​സം​ബ​ർ ഏ​ഴി​ന് ആരംഭിക്കും. 200 പേ​ർ വ​രെ പ​ങ്കെ​ടു​ക്കു​ന്ന സ​മ്മേ​ള​ന​ങ്ങ​ൾ​ക്ക് അ​നു​മ​തി ന​ൽ​കാ​നും തീ​രു​മാ​ന​മാ​യി. ഞാ​യ​റാ​ഴ്ച ത​മി​ഴ്നാ​ട്ടി​ൽ ഒ​മ്പ​തു കോ​വി​ഡ് മ​ര​ണ​ങ്ങ​ൾ മാ​ത്ര​മാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ആ​റു മാ​സ​ത്തി​നി​ടെ ആദ്യമായാണ് ഒ​രു ദി​വ​സ​ത്തെ മ​ര​ണ​നി​ര​ക്ക് ഒ​റ്റ അ​ക്ക​ത്തി​ലേ​ക്ക് കു​റ​യു​ന്ന​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button