Latest NewsFootballNewsSports

എനിക്ക് പ്രിയപ്പെട്ട കൂട്ടുകാരനെയും ലോകത്തിന് ഒരു ഇതിഹാസത്തെയും നഷ്ടപ്പെട്ടിരിക്കുന്നു: മറഡോണയുടെ വിയോഗത്തിൽ അനുശോചനം അറിയിച്ച് ബ്രസീലിയൻ ഫുട്‌ബോൾ താരം

സാവോ പോളോ: ഇതിഹാസ ഫുട്‌ബോൾ താരം ഡീഗോ മാറഡോണയുടെ മരണത്തിൽ അനുശോചിച്ച് ബ്രസീലിയൻ ഫുട്‌ബോൾ താരം പെലെ. മറഡോണയുടെ ചിത്രത്തിനൊടൊപ്പം വികാരനിർഭരമായ ഒരു കുറിപ്പാണ് പെലെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. തനിക്ക് ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരനെ നഷ്ടമായെന്ന് അദ്ദേഹം കുറിപ്പിൽ വ്യക്തമാക്കുന്നു.

‘എനിക്ക് ഒരു പ്രിയപ്പെട്ട കൂട്ടുകാരനെയും ലോകത്തിന് ഒരു ഇതിഹാസത്തെയും നഷ്ടപ്പെട്ടിരിക്കുന്നു. ഒരുപാട് കാര്യങ്ങൾ പറയാനുണ്ട്. പക്ഷേ ഇപ്പോഴത്തേക്ക്, അദ്ദേഹത്തിന്റെ കുടുംബത്തിന് ദൈവം കരുത്ത് നൽകട്ടെ. ഒരുനാൾ നമ്മളൊന്നിച്ച് ആകാശത്ത് പന്തുതട്ടുമെന്ന് പ്രതീക്ഷിക്കുന്നു.’ പെലെ കുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button