Latest NewsNewsIndia

‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’; മാറ്റം അനിവാര്യമാണെന്ന് പ്രധാനമന്ത്രി

എന്നാൽ നിലവിൽ രാജ്യത്ത് എല്ലാ മാസവും ഏതെങ്കിലും സ്ഥലത്ത് തെരഞ്ഞെടുപ്പുകൾ നടക്കുന്ന രീതിയാണുള്ളത്.

ന്യൂഡൽഹി: ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ എന്ന ആശയം ഉയർത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. എല്ലാ സമയത്തും രാജ്യത്ത് എവിടെയെങ്കിലും തെരഞ്ഞെടുപ്പ് നടക്കുക എന്നതിൽ നിന്നും മാറി ഒരു തെരഞ്ഞെടുപ്പ് എന്ന രീതിയിലേക്ക് എത്തണമെന്നും ഇക്കാര്യത്തിൽ ഗൗരവമായ ചർച്ച വേണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

Read Also: അയ്യപ്പ ഭക്തരില്‍ നിന്ന് പണം വാങ്ങാം; പക്ഷെ പ്രസാദം നൽകില്ല; ശബരിമലയിൽ ആചാരലംഘനവും കൊള്ളയുമായി ദേവസ്വം ബോര്‍ഡ്

എന്നാൽ നിലവിൽ രാജ്യത്ത് എല്ലാ മാസവും ഏതെങ്കിലും സ്ഥലത്ത് തെരഞ്ഞെടുപ്പുകൾ നടക്കുന്ന രീതിയാണുള്ളത്. അതിൽ മാറ്റം അനിവാര്യമാണ്. ലോക്സഭാ, നിയമസഭ തെരഞ്ഞെടുപ്പുകളിലേക്ക് ഒറ്റ വോട്ടർ പട്ടിക മതിയെന്നും ഈ ലക്ഷ്യത്തെ കുറിച്ച് ഗൗരവമായ ചർച്ചകൾ നടക്കണമെന്നും പ്രിസൈഡിംഗ് ഓഫീസർമാരുടെ ദേശീയ സമ്മേളനത്തിൽ നരേന്ദ്രമോദി ആവശ്യപ്പെട്ടു. അതേസമയം നേരത്തെ ബിജെപി മുന്നോട്ട് വെച്ച രാഷ്ട്രീയ അജണ്ടകളിലൊന്നാണ് ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്. രാജ്യത്തെ എല്ലാ നിയമസഭകളിലേക്കും ലോക്സഭയിലേക്കും ഒരുമിച്ച് ഒറ്റ തെരഞ്ഞെടുപ്പ് നടത്തുകയെന്നാണ് ലക്ഷ്യം. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിന് മുമ്പും ഇക്കാര്യം ചർച്ചയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button