KeralaLatest NewsNews

കേന്ദ്ര വിരുദ്ധ നയങ്ങൾക്കെതിരെയുള്ള സമരത്തോട് തണുപ്പൻ മട്ടിൽ പ്രതികരിച്ച് നാട്ടുകാർ

കൊച്ചി : കേന്ദ്ര വിരുദ്ധ നയങ്ങൾക്കെതിരെയുള്ള സംയുക്ത ട്രേഡ് യൂണിയനുകൾ പ്രഖ്യാപിച്ച അഖിലേന്ത്യ പണിമുടക്കിനോട് തണുപ്പൻ മട്ടിൽ പ്രതികരിച്ച് നാട്ടുകാർ. ആദ്യ മണിക്കൂറുകൾ പിന്നിടുമ്പോൾ നിരത്തുകളിൽ പൊതു ഗതാഗത വാഹനങ്ങൾ ഇല്ലെങ്കിലും സ്വകാര്യ വാഹനങ്ങൾ യഥേഷ്ടം ഓടുന്നുണ്ട്.

കൊച്ചി മെട്രോ സർവീസ് നടത്തുന്നതിനാൽ ആലുവ, തൃപ്പൂണിത്തുറ ഭാഗങ്ങളിൽ നിന്നുള്ളവർ നഗരത്തിലെത്താൻ ഇത് ഉപയോഗപ്പെടുത്തുന്നുണ്ട്. അതേസമയം കടകളും മറ്റു സ്ഥാപനങ്ങളും അടഞ്ഞു കിടക്കുകയാണ്. കെഎസ്ആർടിസി ദീർഘദൂര സർവീസുകൾ ഉൾപ്പെടെ പൂർണമായി നിർത്തി. അവശ്യ സർവീസുകൾ ഒഴിച്ചാൽ കേന്ദ്ര, സംസ്ഥാന സർക്കാർ ഓഫിസുകൾ പ്രവർത്തിക്കുന്നില്ല.

പണിയില്ലാക്കാലത്തെ പണിമുടക്കാണ് എന്ന ആക്ഷേപമാണ് ഉയർന്നിട്ടുള്ളത്. ലോക്ഡൗൺ പിൻവലിച്ചിട്ടും ടാക്സി, ഓട്ടോ, ടൂറിസം സർവീസുകളും ഹോട്ടൽ ഉൾപ്പടെയുള്ള വാണിജ്യ സ്ഥാപനങ്ങളും സാധാരണ നിലയിലായിട്ടില്ല. ജോലി നഷ്ടപ്പെട്ട ആയിരങ്ങൾ ഇപ്പോഴും തൊഴിലന്വേഷണത്തിലാണ്.

ലോക്ഡൗണിൽ വീട്ടിലിരുന്നു മുഷിഞ്ഞവർക്കിടയിലേയ്ക്കെത്തിയ പണിമുടക്കിനോട് കാര്യമായ താൽപര്യമില്ലെന്നാണ് സാധാരണക്കാരുടെ മറുപടി. നേരത്തെ ഇടയ്ക്കുണ്ടാകുന്ന പണിമുടക്കിൽ ആഹ്ലാദം കണ്ടെത്തിയിരുന്നവർ പോലും ഇപ്പോൾ തണുപ്പൻ മട്ടിലാണ് പ്രതികരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button