NewsEntertainmentInternational

എന്താണ് രാസ ഷണ്ഡീകരണം? മൈക്കിള്‍ ജാക്‌സനെ ‘ശിക്ഷിച്ചത്‘ സ്വന്തം അച്ഛൻ !

ബലാത്സംഗക്കേസുകളിലെ പ്രതികൾക്ക് രാസ ഷണ്ഡീകരണത്തിനു പാക് സർക്കാർ അംഗീകാരം നൽകിയതായി റിപ്പോർട്ട്. നേരത്തേ പോപ് ഇതിഹാസം മൈക്കിൾ ജാക്സണെ പിതാവ് രാസ ഷണ്ഡീകരണത്തിന് വിധേയമാക്കിയെന്ന വെളിപ്പെടുത്തൽ ഏറെ വിവാദമായിരുന്നു. ഇതോടെ പാക് സർക്കാർ അംഗീകാരം നൽകിയ രാസ ഷണ്ഡീകരണം എന്ന് പറഞ്ഞാൽ എന്താണെന്ന് നോക്കാം.

ലൈംഗികമായ ഉത്തേജനം മരുന്നുകൾ ഉപയോഗിച്ച് കുറയ്ക്കുന്ന രീതിയെ ആണ് രാസഷണ്ഡീകരണം എന്ന് പറയുന്നത്. മരുന്നുകൾ മാത്രമാണ് ഇതിനായി ഉപയോഗിക്കുന്നത്. സ്ഥിരമായ മാറ്റമല്ല, പകരം താൽക്കാലികമായ മാറ്റം മാത്രമാണ് ഇതുകൊണ്ട് ഉണ്ടാകുന്നത്. ചില രാജ്യങ്ങളിൽ രാസ ഷണ്ഡീകരണം നടത്തി പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകുന്നുണ്ട്. മറ്റിടങ്ങളിൽ ഇത് ഒരു ശിക്ഷയായിട്ടാണ് വിധിക്കുന്നത്. ഇത്തരം മരുന്നുകള്‍ പുരുഷന്മാരില്‍ ലൈംഗികാസക്തിയും ഉദ്ധാരണ ശേഷിയും കുറക്കും.

മൈക്കിൾ ജാക്സൺ രാസ ഷണ്ഡീകരണം നടത്തിയെന്ന വെളിപ്പെടുത്തൽ ഏറെ വിവാദമായിരുന്നു ഉണ്ടാക്കിയത്. എംജെയുടെ പിതാവായിരുന്ന ജോ ജാക്‌സണെതിരെ അദ്ദേഹത്തിന്റെ ഡോക്ടർ ആയിരുന്നു വെളിപ്പെടുത്തൽ നടത്തിയത്. മൈക്കിള്‍ജാക്‌സന്റെ ശബ്ദ സൗന്ദര്യം നഷ്ടപ്പെടാതിരിക്കാന്‍ കുട്ടിക്കാലത്തേ അദ്ദേഹം രാസ ഷണ്ഡീകരണത്തിനിരയായി എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button