Latest NewsNewsIndiaCrime

രാജസ്ഥാനിൽ 20-കാരിയെ തട്ടിക്കൊണ്ടുപോയി തുടർച്ചയായി രണ്ടാഴ്ച്ചയോളം പീഡിപ്പിച്ചു; പരാതിയുമായി യുവതി

രാജസ്ഥാൻ : ഇരുപതുകാരിയെ തട്ടിക്കൊണ്ടുപോയി 14 ദിവസം വനത്തിനുള്ളിൽ തുടർച്ചയായി പീഡിപ്പിച്ചതായി പരാതി. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ 22 വയസ്സുള്ള യുവാവിനെ തേടി പൊലീസ് അന്വേഷണം ആരംഭിച്ചു.

നവംബർ ഒമ്പതിനാണ് രാജസ്ഥാനിലെ ബറാൻ ജില്ലയിൽ സംഭവം നടക്കുന്നത്. വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ അമ്മാവന്റെ ഗ്രാമത്തിലേക്ക് പുറപ്പെട്ട പെൺകുട്ടിയെ ബൈക്കിലെത്തിയ യുവാവ് കോട്ട ജില്ലയിലുള്ള വനത്തിലേക്ക് തട്ടിക്കൊണ്ട് പോവുകയിരുന്നു. തുടർന്ന് യുവതിയെ രണ്ടാഴ്ച്ചയോളം വനത്തിൽ താമസിപ്പിച്ച ഇയാൾ നിരന്തരം പീഡിപ്പിച്ചു. ഒടുവിൽ പെൺകുട്ടിയുടെ അച്ഛനാണ് രക്ഷപ്പെടുത്തുന്നത്.

അതേസമയം, പെൺകുട്ടിയെ രണ്ടാഴ്ച്ച കാണാതിയിട്ടും പിതാവ് പരാതി നൽകിയിരുന്നില്ലെന്നും പോലീസ് പറയുന്നു. പിതാവിനൊപ്പം എത്തിയാണ് യുവതി പൊലീസിൽ സംഭവത്തെ കുറിച്ച് പറയുന്നതും പാരതി നൽകുന്നതും. പരാതി സ്വീകരിച്ച പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയതായും മജിസ്ട്രേറ്റിന് മുന്നിൽ എത്തിച്ച് മൊഴി രേഖപ്പെടുത്തിയെന്നും പൊലീസ് വ്യക്തമാക്കി.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button