Latest NewsNewsIndia

ബസ് വൈദ്യുതി കമ്പിയില്‍ തട്ടി തീപിടിച്ച് ദുരന്തം : മൂന്ന് മരണം

ജയ്പൂര്‍: ബസ് ഓട്ടത്തിനിടെ വൈദ്യുതി കമ്പിയില്‍ തട്ടി തീപിടിച്ച് മൂന്ന് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റു. പൊള്ളലേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡല്‍ഹി-ജയ്പൂര്‍ ഹൈവേയിലാണ് സംഭവം. ഓടിക്കൊണ്ടിരുന്ന ബസ് താഴ്ന്ന് കിടന്ന വൈദ്യുതി കമ്പിയില്‍ തട്ടുകയായിരുന്നു. ഉടന്‍ തന്നെ ബസിന് തീപിടിച്ചു.

Read also : കുവൈറ്റില്‍ പ്രവാസികള്‍ക്കും കൊവിഡ് വാക്‌സിന്‍ സൗജന്യം : വിശദാംശങ്ങള്‍ പുറത്തുവിട്ട് മന്ത്രാലയം

അപകടം നടന്നയുടന്‍ നാട്ടുകാരും ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരും പോലീസും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി. വൈദ്യുതാഘാതത്തെ തുടര്‍ന്നുണ്ടായ പൊള്ളലേറ്റാണ് മൂന്ന് പേര്‍ മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button