കൊച്ചി : ചികിത്സാ പിഴവ് മൂലം രോഗി മരിച്ചെന്ന ആരോപണം ഉയര്‍ന്ന കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിക്ക് ആരോഗ്യവകുപ്പിന്റെയും ക്ലീന്‍ ചിറ്റ്. മുന്‍പ് ചികിത്സാ പിഴവ് സംബന്ധിച്ച പരാതികള്‍ പോലീസും തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ആരോഗ്യ വകുപ്പ് നിയോഗിച്ച വിദഗ്ദ്ധ സമിതിയും മെഡിക്കല്‍ കോളേജിന് ക്ലീന്‍ ചിറ്റ് നല്‍കിയിരിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട് ആരോപണം ഉന്നയിച്ച ഡോക്ടര്‍ക്ക്, താന്‍ ഉന്നയിച്ച വിഷയങ്ങളെ സാധൂകരിക്കുന്ന തെളിവുകള്‍ ഹാജരാക്കാന്‍ സാധിച്ചിട്ടില്ലെന്നും വിദഗ്ധ സമിതി റിപ്പോര്‍ട്ടില്‍ പറയുന്നു.ആശുപത്രിക്ക് വീഴ്ച സംഭവിച്ചിട്ടില്ല. കോവിഡ് വൈറസ് രോഗിയുടെ ആന്തരിക അവയവങ്ങളെ ബാധിച്ചതിനാലാണ് മരണം ഉണ്ടായതെന്നും വിദഗ്ദ സമിതി വ്യക്തമാക്കുന്നു. ആരോഗ്യ വകുപ്പ് നിയോഗിച്ച വിദഗ്ദ്ധ സമിതിയാണ് ക്ലീന്‍ ചിറ്റ് നല്‍കിയത്.
Post Your Comments