Latest NewsNewsIndia

കര്‍ഷക പ്രതിഷേധം എന്ന പേരിൽ വീണ്ടും വ്യാജ ചിത്രങ്ങളുമായി കോൺഗ്രസ് ; കയ്യോടെ പിടികൂടി സോഷ്യൽ മീഡിയ

ന്യൂഡല്‍ഹി: കര്‍ഷക പ്രതിഷേധവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിനെതിരേ സോഷ്യല്‍മീഡിയ വികാരം ആളിക്കത്തിക്കാന്‍ കോണ്‍ഗ്രസിന്റെ സൈബര്‍ വിഭാഗം പ്രചരിപ്പിച്ചത് 2018 ലെ ചിത്രങ്ങള്‍. ഡല്‍ഹി ചലോ മാര്‍ച്ച് നടത്തിയ കര്‍ഷക സംഘടനാ പ്രവര്‍ത്തകരെ ഹരിയാനയില്‍ തടഞ്ഞതുമായി ബന്ധപ്പെട്ട് ട്വിറ്റര്‍ ഉള്‍പ്പെടെയുളള സമൂഹമാദ്ധ്യമങ്ങളിലാണ് കോണ്‍ഗ്രസ് 2018 ലെ ചിത്രങ്ങള്‍ ഉപയോഗിച്ച് പ്രചാരണം നടത്തിയത്.

2018 ഒക്ടോബര്‍ ആദ്യം ഡല്‍ഹി -യുപി അതിര്‍ത്തിയില്‍ നടന്ന പ്രതിഷേധങ്ങളുടെ ചിത്രങ്ങളാണ് ഡല്‍ഹി ചലോ മാര്‍ച്ചില്‍ സംഭവിച്ചതെന്ന് പറഞ്ഞ് കോണ്‍ഗ്രസുകാര്‍ പ്രചരിപ്പിച്ചത്. നാല് ചിത്രങ്ങളാണ് യൂത്ത് കോണ്‍ഗ്രസ് ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കുവെച്ചത്. ഇതില്‍ രണ്ടെണ്ണമായിരുന്നു 2018 ലെ പ്രതിഷേധങ്ങളുടെ ചിത്രങ്ങള്‍. യുപിയില്‍ നിന്ന് ഡല്‍ഹിയിലേക്ക് മാര്‍ച്ച് നടത്തിയ കര്‍ഷകരെ ഡല്‍ഹി അതിര്‍ത്തിയില്‍ സുരക്ഷാ സേന തടയുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്യുന്നതാണ് ചിത്രങ്ങള്‍. ഇതാണ് യൂത്ത് കോണ്‍ഗ്രസ് ഡല്‍ഹി ചലോ മാര്‍ച്ചിന്റെ ചിത്രങ്ങള്‍ക്കൊപ്പം കേന്ദ്രസര്‍ക്കാരിനെതിരേ സോഷ്യല്‍ മീഡിയ പ്രചാരണത്തിന് ഉപയോഗിച്ചത്.

യൂത്ത് കോണ്‍ഗ്രസിന്റെ പേരിലുളള അക്കൗണ്ടുകളിലാണ് പ്രധാനമായും ചിത്രം പ്രചരിപ്പിക്കപ്പെട്ടത്. യൂത്ത് കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലാണ് ചിത്രങ്ങള്‍ തുടക്കത്തില്‍ പ്രത്യക്ഷപ്പെട്ടത്. അതില്‍ നിന്ന് ഹരിയാന യൂത്ത് കോണ്‍ഗ്രസിന്റെ ട്വിറ്റര്‍ അക്കൗണ്ടിലേക്കും ചിത്രം പ്രചരിച്ചു. ഭരണഘടനാദിനത്തില്‍ കര്‍ഷകരെ പ്രതിഷേധത്തിന് അനുവദിക്കാത്തത് നാണക്കേടാണെന്ന കുറിപ്പോടെയാണ് ചിത്രം ഹരിയാന യൂത്ത് കോണ്‍ഗ്രസ് ട്വിറ്റര്‍ പേജില്‍ പങ്കുവെച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button