KeralaLatest NewsNews

കല്ലാമല തർക്കം; തിരഞ്ഞെടുപ്പ് സമയത്ത് എല്ലാവരും വിവാദ പരാമർശങ്ങൾ ഒഴിവാക്കണം

കോഴിക്കോട്: വടകര കല്ലാമല ഡിവിഷനിൽ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് യുഡിഎഫിനുള്ളിലുണ്ടായ തർക്കം ദൗർഭാഗ്യകരമാണെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസൻ പറയുകയുണ്ടായി. തിരഞ്ഞെടുപ്പ് സമയത്ത് എല്ലാവരും വിവാദ പരാമർശങ്ങൾ ഒഴിവാക്കണം. തർക്കം പരിഹരിക്കാൻ നടപടികളെടുക്കുന്നുണ്ടെന്നും ഹസൻ അറിയിക്കുകയുണ്ടായി. ബാർ കോഴക്കേസിലെ ബിജു രമേശിന്റെ മൊഴികൾ പഴയതാണ്. ജോസ് കെ മാണിക്കെതിരെ നടപടിയെടുക്കാൻ മുഖ്യമന്ത്രിക്ക് മുട്ടിടിക്കും. കേസെടുക്കാൻ വേണ്ടി മാത്രമുള്ളതാണ് ഇപ്പോഴത്തെ മൊഴികൾ. രമേശ് ചെന്നിത്തലയ്ക്കെതിരെ ഉൾപ്പെടെ സർക്കാർ കള്ളക്കേസെടുക്കുകയാണെന്നും ഹസൻ ആരോപിക്കുകയുണ്ടായി.

അതിനിടെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ കെപിസിസി നേതൃത്വവുമായി ഉടക്കിയ കെ മുരളീധരൻ ഒടുവിൽ വടകരയിൽ പ്രചാരണത്തിനിറങ്ങുമെന്ന് അറിയിച്ചു. തർക്കമുണ്ടായ കല്ലാമല ഡിവിഷനിൽ കെപിസിസി നിശ്ചയിച്ച കോൺഗ്രസ് സ്ഥാനാർത്ഥിയും മുരളി പിന്തുണക്കുന്ന ആർഎംപി സ്ഥാനാർത്ഥിയും തമ്മിൽ സൗഹൃദമത്സരത്തിനാണ് ഒരുക്കം. മുല്ലപ്പള്ളിയുടെ സ്വന്തം വാർഡിലാണ് സൗഹൃദമത്സരം വന്നിരിക്കുന്നത്.

കോൺഗ്രസ്സും ആർഎംപിയും ഉൾപ്പെട്ട ജനകീയമുന്നണി സ്ഥാനാർത്ഥിയായി കല്ലാമലയിൽ സുുഗുതൻ മാസ്റ്ററെയാണ് നിർത്തിയിരിക്കുന്നത്. പ്രചാരണം മുന്നോോട്ട് പോകുന്നതിനിടെ കെപിസിസി, ജയകുമാർ എന്ന കോൺഗ്രസ് സ്ഥാനാർത്ഥിയെ കൈപ്പത്തി ചിഹ്നത്തിൽ മത്സരിപ്പിക്കാൻ തീരുമാനിച്ചതോടെ മുരളി തെറ്റുകയുണ്ടായി. വടകരയിലെ പ്രചാരണത്തിൽ നിന്നും വിട്ടുനിൽക്കുമെന്നായിരുന്നു ഭീഷണി മുഴക്കിയത്.നേതാാക്കൾ തമ്മിൽ കഴിഞ്ഞ ദിവസം ഒത്ത് തീർപ്പ് ച‍ർച്ച നടത്തിയെങ്കിലും ആരെ പിൻവലിപ്പിക്കും എന്നതിൽ ഒരു തീരുമാനവും എടുത്തിട്ടില്ല. ഒടുവിൽ സൗഹൃദമത്സരത്തിലേക്കാണ് കാര്യങ്ങൾ മാറിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button