KeralaLatest NewsNews

പൊതുസ്ഥലത്ത് സ്ത്രീയെ കടന്നു പിടിച്ച കേസിലെ പ്രതി എൽഡിഎഫ് സ്ഥാനാർഥി ; വിവാദം പുകയുന്നു

കൊച്ചി: പൊതുസ്ഥലത്ത് സ്ത്രീയെ കടന്നു പിടിച്ച കേസില്‍ പ്രതിയാക്കപ്പെട്ട ആളെ സ്ഥാനാർത്ഥിയാക്കി എൽഡിഎഫ്. കൊച്ചി കോര്‍പറേഷനില്‍ പോണേക്കര ഡിവിഷനിലെ സ്ഥാനാർത്ഥിയായി കേരള കോൺഗ്രസിൻ്റെ ധനേഷ് മാത്യു മാഞ്ഞൂരാനാണ് മത്സരിക്കുന്നത്. ഇയാൾ സ്ത്രീയെ കയറിപ്പിടിച്ച കേസിൽ പ്രതിയാക്കപ്പെട്ടയാളാണ്.

Read Also : പരാതി അറിയിക്കാൻ നെയ്യാർ ഡാം പൊലീസ് സ്റ്റേഷനിൽ എത്തിയ അച്ഛനെയും മകളെയും പൊലിസുകാരൻ അപമര്യാദയായി പെരുമാറുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന ദൃശ്യങ്ങൾ പുറത്ത് ; വിഡിയോ കാണാം

ധനേഷ് മാത്യു മാഞ്ഞൂരാനെ മാറ്റണമെന്ന സിപിഎമ്മിന്‍റെ ആവശ്യം ഘടകകക്ഷിയായ കേരള കോണ്‍ഗ്രസ് (എം) തള്ളിയിരുന്നു. ഇതോടെയാണ് സിപിഎമ്മിന് സ്ഥാനാർത്ഥിയെ പരസ്യമായി പിന്തുണയ്ക്കാനോ പിന്തുണയ്ക്കാതിരിക്കാനോ കഴിയാത്ത ഗതികേടിലായത്.

ധനേഷ് മാത്യു മാഞ്ഞൂരാനെ പിന്‍വലിക്കാന്‍ കേരള കോണ്‍ഗ്രസ് തയാറാകാതെ വന്നതോടെ സിപിഎമ്മിന്‍റെ പ്രാദേശിക നേതാവ് സ്വതന്ത്രനായി പത്രിക നല്‍കുകയും ചെയ്തു. ധനേഷ് മാത്യൂ മാഞ്ഞൂരാൻ സ്ഥാനാർത്ഥിയായതോടെ പി.വി.ഷാജിയാണ് സ്വതന്ത്രനായി മത്സരിക്കുന്നത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button