KeralaLatest News

സ്ഥാനാർഥി കാഫിർ ആയതു കൊണ്ട് വോട്ട് കൊടുക്കരുതെന്ന് ലീഗ് പ്രവർത്തകൻ: ലീഗുകാര്‍ നിസ്‌കരിക്കുന്നത് അറുമുഖം വിട്ടുനല്‍കിയ സ്ഥലത്തെ മസ്ജിദിലെന്ന് ഇടത് അനുകൂലികള്‍

ഇയാളെ നാട്ടുകാര്‍ തടഞ്ഞുനിര്‍ത്തി സംസാരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

മലപ്പുറം: കരുവാരക്കുണ്ടില്‍ മതം പറഞ്ഞ് വോട്ടുചോദിച്ചയാളെ തടഞ്ഞ് നിര്‍ത്തി മാപ്പ് പറയിച്ച് നാട്ടുകാര്‍. കരുവാരക്കുണ്ട് പഞ്ചായത്തിലെ 13-ാം വാര്‍ഡിലാണ് സംഭവം. സിപിഐഎം സ്ഥാനാര്‍ത്ഥി മത്സരിക്കുന്ന അറുമുഖന്‍ ‘കാഫിര്‍’ ആയതിനാല്‍ മുസ്ലീം സ്ഥാനാര്‍ത്ഥിയ്ക്ക് വോട്ടു ചെയ്യണമെന്ന് ലീഗ് പ്രവര്‍ത്തകന്‍ ബന്ധുവീട്ടിലെത്തി ആവശ്യപ്പെട്ടെന്ന ആരോപണമാണ് വിവാദമായിരിക്കുന്നത്. ഇയാളെ നാട്ടുകാര്‍ തടഞ്ഞുനിര്‍ത്തി സംസാരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

പ്രദേശവാസികളുമായുള്ള തര്‍ക്കത്തിന് ശേഷം ‘ഇനി പറയില്ല. തെറ്റുപറ്റി’ എന്ന് പറഞ്ഞ് മധ്യവയസ്‌കനായ ആള്‍ സ്‌കൂട്ടറുമായി സ്ഥലത്ത് നിന്ന് പോകുന്നതാണ് വീഡിയോയിൽ കാണുന്നത്. വീഡിയോയിലെ പ്രസക്ത ഭാഗങ്ങൾ: ‘ഇന്നുവരെ ഇവിടെ ഒരാള്‍ ഹിന്ദു മുസ്ലീം വര്‍ത്തമാനം പറഞ്ഞിട്ടില്ല. പോകാന്‍ വരട്ടെ. ഇതൊരു മതേതര രാജ്യമാണ്. ഇവിടെ വര്‍ത്തമാനം പറഞ്ഞ് വന്നാല്‍. അറുമുഖം സ്ഥലം കൊടുത്തിട്ടാണ് ആ പള്ളി അവിടെ ഉണ്ടായത്. നിങ്ങള്‍ എവിടെയായിരുന്നു? ‘അറുമുഖം ഹിന്ദുവാണ്.’

‘മറ്റവന്‍ മുസ്ലീമാണ്. അവന് വോട്ടു ചെയ്യണം’ എന്നാണ് നിങ്ങള്‍ പറഞ്ഞത്. മര്യാദയ്ക്ക് രാഷ്ട്രീയം പറ. അല്ലാത വേണ്ടാത്തരം പറയരുത്. ഞങ്ങള്‍ പൊലീസില്‍ പരാതി കൊടുക്കാന്‍ പോകുകയാണ്. കക്കര കേറിയാണോ നിങ്ങള്‍ മതം പറഞ്ഞ് കളിച്ചത്. നിങ്ങള്‍ക്ക് രാഷ്ട്രീയം പറയാമല്ലോ. മതം പറയേണ്ട ആവശ്യം എന്താണ്? കുഞ്ഞാപ്പു നിസ്‌കരിക്കും അറുമുഖം നിസ്‌കരിക്കില്ല എന്നോ? ഞാനും മുസ്ലീമാണ് കാക്കാ. അഞ്ച് നേരം നിസ്‌കരിക്കുന്നവനാണ്. നിസ്‌കാരത്തഴമ്പുണ്ട്. അവനുമുണ്ട്. മനുഷ്യരെ മനുഷ്യരായി കാണുന്ന ആളുകളാണ് ഞങ്ങള്‍.’

 

shortlink

Related Articles

Post Your Comments

Related Articles


Back to top button