KeralaLatest NewsNewsEntertainment

നാദിർഷായുടെ മകളുടെ വിവാഹനിശ്ചയത്തിൽ കാവ്യക്കും മകൾ മീനാക്ഷിക്കുമൊപ്പം ദിലീപ്

സംവിധായകനും ഗായകനുമായ നാദിർഷായുടെ മകളുടെ വിവാഹനിശ്ചയത്തിൽ പങ്കെടുത്ത ചിത്രങ്ങളാണ്

ആരാധകരുടെ ഇഷ്ടപെട്ട താരജോഡികളാണ് ദിലീപും കാവ്യാ മാധവനും. ഇരുവരുടെ വിവാഹവും മകൾ ജനിച്ചതുമൊക്കെ വാർത്തയായിരുന്നു. ഇപ്പോഴിതാ ദിലീപിന്റെ സുഹൃത്തും സംവിധായകനും ഗായകനുമായ നാദിർഷായുടെ മകളുടെ വിവാഹനിശ്ചയത്തിൽ പങ്കെടുത്ത ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത്. കാവ്യക്കും മകൾ മീനാക്ഷിക്കൊപ്പവുമാണ് ദിലീപ് എത്തിയത്.

കുടുംബത്തിലെ ആഘോഷങ്ങളിലെല്ലാം മീനൂട്ടിയും സജീവമായി മുന്നിലുണ്ടാവാറുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു ദിലീപും കാവ്യ മാധവനും 4ാം വിവാഹ വാർഷികം ആഘോഷിച്ചത്. ഇതിന് പിന്നാലെയായാണ് കുടുംബസമേതമുള്ള ഇവരുടെ ചിത്രങ്ങളും പുറത്തുവന്നത്. നാദിർഷയുടെ മകളുടെ വിവാഹനിശ്ചയ ചടങ്ങിലെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്.

 

shortlink

Post Your Comments


Back to top button