Latest NewsIndiaNews

ഓടുന്ന ബസിന് വൈദ്യുതി കമ്പിയില്‍ തട്ടി തീപിടിച്ചു; മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം

ജയ്പൂര്‍: രാജസ്ഥാനില്‍ ഓടുന്ന ബസിന് വൈദ്യുതി കമ്പിയില്‍ തട്ടി തീപിടിച്ച് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. നിരവധിപ്പേര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുണ്ടായി. ഡല്‍ഹി- ജയ്പൂര്‍ ഹൈവേയിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. ഓടുന്ന ബസ് താഴ്ന്ന് കിടന്ന വൈദ്യുതി കമ്പിയില്‍ തട്ടുകയായിരുന്നു ഉണ്ടായത്. ഉടനെ ബസിന് തീപിടിക്കുകയായിരുന്നുവെന്ന് അധികൃതര്‍ അറിയിക്കുകയുണ്ടായി.

ഉടന്‍ തന്നെ നാട്ടുകാരും ഫയര്‍ഫോഴ്‌സ് ഉള്‍പ്പെടെ വിവിധ സര്‍ക്കാര്‍ ഏജന്‍സികളും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം തുടങ്ങി . തീപിടിത്തത്തില്‍ പൊള്ളലേറ്റാണ് മൂന്ന് പേര്‍ മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പൊള്ളലേറ്റ നിരവധിപ്പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button