Latest NewsNewsIndia

യുദ്ധവിമാനം തകർന്ന് അറബിക്കടലിൽ വീണ സംഭവം; പെെലറ്റിനെ കാണാതായിട്ട് ഒരു ദിവസം കടന്നു

ന്യൂഡൽഹി: പരിശീലനത്തിനിടെ അറബിക്കടലിൽ തകർന്നു വീണ ഇന്ത്യൻ നാവിക സേനയുടെ മിഗ് 29-കെ യുദ്ധവിമാനത്തിന്റെ വെെമാനികനായി തിരച്ചിൽ തുടരുന്നാതായി നാവിക സേന അറിയിക്കുകയുണ്ടായി. അറബിക്കടലിൽ ഐ.എൻ.എസ് വിക്രമാദിത്യ വിമാനവാഹിനി കപ്പലിൽ നിന്ന് പറന്നുയർന്ന യുദ്ധവിമാനമാണ് അപകടത്തിൽപ്പെടുകയുണ്ടായത്. രണ്ട് പെെലറ്റുമാരാണ് അപകടത്തിൽപ്പെട്ടിരുന്നത്. പെെലറ്റുമാരിൽ ഒരാളെ രക്ഷപ്പെടുത്തുകയുണ്ടായി. കാണാതായ കമാണ്ടർ പെെലറ്റ് നിഷാന്ത് സിംഗിനായി തിരച്ചിൽ ആരംഭിക്കുകയാണ്.

“മിഗ് 29-കെ പരിശീലന യുദ്ധവിമാനം നവംബർ 26ന് വെെകിട്ട് ആറ് മണിയോടെ അറബിക്കടലിൽ അപകടത്തിൽപ്പെട്ടിരുന്നു. ഒരു പെെലറ്റ് സുരക്ഷിതമായി സുഖം പ്രാപിച്ചുവരുന്നു. മറ്റൊരു കമാണ്ടർ
പെെലറ്റ് നിഷാന്ത് സിംഗിനായി വായു ഉപരിതല തിരച്ചിൽ തുടരുകയാണ്.” നാവിക സേന വക്താവ് ട്വീറ്റ് ചെയ്തു.

shortlink

Post Your Comments


Back to top button