Latest NewsNewsIndia

അയോധ്യയിൽ നടക്കാറുള്ള ‘രാം കീ ബാരാത്’ ആഘോഷം റദ്ദാക്കി

ലഖ്‌നൗ : ഉത്തര്‍പ്രദേശില്‍ കോവിഡ് വ്യാപനം വർധിച്ച സാഹചര്യത്തിൽ അയോധ്യയിൽ ആഘോഷിക്കാറുള്ള ‘രാം കീ ബാരാത്’ ചടങ്ങ് റദ്ദാക്കി. എല്ലാം വര്‍ഷവും നവംബര്‍ മാസത്തില്‍ ആണ് രാം കി ബാരാത് ആഘോഷം നടക്കുന്നത്. എന്നാൽ കോവിഡ് വ്യാപനം വര്‍ദ്ധിച്ചതിനാൽ ഈ വർഷം പരിപാടി ഉപേക്ഷിച്ചിരിക്കുകയാണെന്ന് സംഘാടകർ അറിയിച്ചു.

അയോധ്യ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ധര്‍മ്മയാത്ര മാഹാസംഘും വിശ്വഹിന്ദുപരിഷത്തും സംയുക്തമായാണ് യാത്രയ്ക്ക് നേതൃത്വം നല്‍കുന്നത്. വിവിധ ക്ഷേത്രങ്ങളില്‍ നിന്നും അയോധ്യയിലേക്ക് ശ്രീരാമന്റെ വിവാഹത്തിനായി വിഗ്രഹങ്ങള്‍ പൂജിച്ച് എത്തുന്ന യാത്രയാണ് നടക്കാറ്.

Read Also : കേരളവർമ്മയിൽ ആർ ബിന്ദുവിന് പ്രിൻസിപ്പാളിന്റെ ചുമതല നൽകി

കര്‍സേവാപുര്‍ മുതല്‍ ജനക്പുര്‍ വരെയാണ് യാത്രനടക്കാറുള്ളത്. അഞ്ചുവര്‍ഷത്തിലൊരിക്കലാണ് യാത്രാ അനുഷ്ഠാനങ്ങള്‍ ആചരിക്കാറുള്ളത്. വീടുകളില്‍ നിന്നും അയോധ്യയിലെ ക്ഷേത്രത്തിലേക്ക് വരുന്നതിന് പകരം ഇത്തവണ അവരവരുടെ വീടുകളില്‍ വിളക്കുകള്‍ തെളിയിച്ച് അനുഷ്ഠാനം നടത്തണമെന്നാണ് സംഘാടകര്‍ അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button