Latest NewsNewsIndia

കോവിഡ് വാക്സിൻ നി൪മാണ പ്രവ൪ത്തനങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വിലയിരുത്തും

കോവിഡ് വാക്സിൻ നി൪മാണ പ്രവ൪ത്തനങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വിലയിരുത്തുമെന്ന് അറിയിച്ചു. ഇതിനായി പ്രധാനപ്പെട്ട വാക്സിൻ നി൪മാണ കേന്ദ്രങ്ങളായ പൂനെ സെറം ഇൻസ്റ്റിറ്റ്യൂട്ടിലും അഹമ്മദാബാദിലെ സൈഡസ് കാഡിലയിലും ഹൈദരാബാദ് ഭാരത് ബയോടെകിലും പ്രധാനമന്ത്രി നേരിട്ട് സന്ദ൪ശിക്കുകയും ചെയ്യും. അതിനിടെ രാജ്യത്തെ കോവിഡ് കേസുകൾ തൊണ്ണൂറ്റി മൂന്നര ലക്ഷം പിന്നിട്ടു.

പ്രധാനമന്ത്രിയുടെ ആദ്യ സന്ദ൪ശനം അഹ്മദാബാദിലെ കോവിഡ് കേന്ദ്രത്തിലാകുമെന്നാണ് വിവരം. സൈഡസ് കോഡില വികസിപ്പിക്കുന്ന സൈകോവ്-ഡി വാക്സിനാണ് അവിടെ വികസിപ്പിക്കുന്നത്. ശേഷം പുനെയിലെ സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. ഒക്സ്ഫഡ് സ൪വകലാശാലയുമായി ചേ൪ന്ന് നി൪മിക്കുന്ന ആസ്ട്ര സെനേക വാക്സിന്‍റെ പുരോഗതി വിലയിരുത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button