Latest NewsUAENews

യുഎഇയിലെ മാര്‍ക്കറ്റില്‍‌ തീപിടിത്തം

ഫുജൈറ: മസാഫിയിലെ ഫ്രൈഡേ മാര്‍ക്കറ്റിലുണ്ടായ തീപ്പിടുത്തത്തില്‍ നിരവധി കടകള്‍ കത്തിനശിച്ചു. ശനിയാഴ്‍ച പുലര്‍ച്ചെയായിരുന്നു സംഭവം നടന്നതെന്ന് സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ പറയുകയുണ്ടായി.

സ്ഥലത്തെത്തിയ അഗ്നിശമന സേന തീ നിയന്ത്രണവിധേയമാക്കുകയും തൊട്ടടുത്ത പ്രദേശങ്ങളിലേക്ക് പടരാതെ തടയുകയും ചെയ്‍തു. പുലര്‍ച്ചെ ഓപ്പറേഷന്‍സ് റൂമില്‍ വിവരം കിട്ടിയപ്പോൾ തന്നെ പാര്‍മെഡിക്കല്‍ സംഘത്തെയും അഗ്നിശമന സേനയെയും സ്ഥലത്തേക്ക് അയച്ചതായും തീ പൂര്‍ണമായും നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചതായും സിവില്‍ ഡിഫന്‍സ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button