Latest NewsNewsGulfQatar

മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ക്ക് പുതിയ തൊഴില്‍ വിസയില്‍ ഖത്തറിലേയ്ക്ക് പറക്കാം : വിശദാംശങ്ങള്‍ അറിയിച്ച് മന്ത്രാലയം

ദോഹ: മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ക്ക് പുതിയ തൊഴില്‍ വിസയില്‍ ഖത്തറിലേയ്ക്ക് പറക്കാം . വിശദാംശങ്ങള്‍ അറിയിച്ച് മന്ത്രാലയം. ഇന്ത്യക്കാര്‍ക്ക് പുതിയ തൊഴില്‍ വിസയില്‍ രാജ്യത്തെത്താന്‍ വഴിയൊരുങ്ങുന്ന തരത്തില്‍ പുതിയ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുകയാണ് ഖത്തര്‍. ഇന്ത്യയിലെ ഖത്തര്‍ വിസ സെന്ററുകളുടെ പ്രവര്‍ത്തനം ഡിസംബര്‍ ഒന്ന് മുതല്‍ പുനരാരംഭിക്കും. ഇതിന് പുറമെ ഐഡിയുള്ള നിലവില്‍ രാജ്യത്തുള്ളവര്‍ വിദേശത്തേക്ക് പോവുകയാണെങ്കില്‍ എക്‌സിറ്റ് ആയാല്‍ ഉടന്‍ തന്നെ തിരിച്ചുവരവിനുള്ള എക്‌സപ്ഷന്‍ എന്‍ട്രി പെര്‍മിറ്റ് തനിയെ ലഭിക്കുന്ന സംവിധാനം നവംബര്‍ 29 മുതല്‍ പ്രാബല്യത്തില്‍ വരും.

Read Also :ഗ്രാമത്തില്‍ ഒരു ദിവസം വെളുത്തപ്പോള്‍ നിറയെ ‘വജ്രം’; വാരിയെടുത്ത് നാട്ടുകാര്‍ : സമൂഹമാധ്യമങ്ങളില്‍ സംഭവം വൈറലായതോടെ അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

പുതിയ രണ്ട് തീരുമാനങ്ങളും മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാര്‍ക്ക് ഏറെ പ്രയോജനപ്പെടുന്നതാണ്. എന്നാല്‍ അതേസമയം തന്നെ വിസിറ്റിങ് വിസകള്‍ പുനഃരാരംഭിക്കുന്നത് സംബന്ധിച്ചുള്ള വിവരങ്ങള്‍ ഒന്നും അധികൃതര്‍ പുറത്തു വിട്ടിട്ടില്ല. കൊവിഡ് വ്യാപനത്തിന് പിന്നാലെ വിസിറ്റിങ് വിസ, പുതിയ തൊഴില്‍ വിസങ്ങള്‍ എന്നിവ അടക്കമുള്ളവുമായി ബന്ധപ്പെട്ട നടപടികള്‍ ഖത്തര്‍ ഭരണകൂടം നേരത്തെ നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍ നവംബര്‍ 15 മുതല്‍ കമ്പനികള്‍ക്ക് പുതിയ വിസകള്‍ക്ക് അപേക്ഷിക്കാനുള്ള സൗകര്യം തൊഴില്‍ മന്ത്രാലയം നേരത്ത ഏര്‍പ്പെടുത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button