KeralaLatest NewsNews

യാത്രക്കാര്‍ക്ക് സൈക്കിളുമായി യാത്ര ചെയ്യാന്‍ അനുമതി കൊടുത്ത് കൊച്ചി മെട്രോ

എല്ലാ മെട്രോ സ്റ്റേഷനുകളില്‍ നിന്നും യാത്രക്കാര്‍ക്ക് സൈക്കിളുമായി യാത്ര ചെയ്യാന്‍ അനുമതി കൊടുത്ത് കൊച്ചി മെട്രോ. ഞായറാഴ്ച മുതല്‍ എല്ലാ മെട്രോ സ്റ്റേഷനുകളില്‍ നിന്നും സൈക്കിള്‍ പ്രവേശനം അനുവദിക്കുമെന്ന് കെ.എം.ആര്‍.എല്‍ എം.ഡി അല്‍കേഷ് കുമാര്‍ ശര്‍മ വ്യക്തമാക്കി. ഒരു ട്രെയിനില്‍ നാലു സൈക്കിളുകള്‍ മാത്രമാണ് അനുവദി നൽകുക.

പൊതുജനങ്ങളുടെയും സൈക്കിള്‍ യാത്രക്കാരുടെയും ആവശ്യം പരിഗണിച്ചാണ് തീരുമാനം. കൊച്ചി നഗരത്തില്‍ സൈക്കിളുകള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ നവംബര്‍ 17നാണ് തെരഞ്ഞെടുക്കപ്പെട്ട ആറു സ്റ്റേഷനുകള്‍ വഴി മെട്രോയില്‍ സൈക്കിള്‍ കൊണ്ടുപോവാന്‍ യാത്രക്കാരെ അനുവദിക്കുന്നതിന് കെ.എം.ആര്‍.എല്‍ തീരുമാനിച്ചത്.

Related Articles

Post Your Comments


Back to top button