Latest NewsNewsInternational

സൗദി അറേബ്യയും തുര്‍ക്കിയും തമ്മിലുള്ള പോര് ശക്തമാകുന്നു…. തുര്‍ക്കി ഉത്പ്പന്നങ്ങള്‍ക്ക് സൗദിയില്‍ വിലക്കെന്ന് റിപ്പോര്‍ട്ട്

റിയാദ്: ഗള്‍ഫ് മേഖലയില്‍ ഇറാനു പുറമെ പ്രശ്‌നം സൃഷ്ടിച്ച് തുര്‍ക്കിയും. സൗദി അറേബ്യയും തുര്‍ക്കിയും തമ്മിലുള്ള പോര് ശക്തമാകുകയാണ്. തുര്‍ക്കിയില്‍ നിന്നുള്ള ഇറക്കുമതിക്ക് സൗദി അറേബ്യ നിയന്ത്രണം ഏര്‍പ്പെടുത്തിയെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ഈ മാസം ആദ്യം മുതല്‍ തുര്‍ക്കിയില്‍ നിന്നുള്ള ഇറച്ചി, മുട്ട തുടങ്ങി ഒട്ടേറെ വസ്തുക്കള്‍ സൗദി ഇറക്കുന്നില്ല. തുര്‍ക്കി ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന് സൗദിയിലെ സോഷ്യല്‍ മീഡിയകളില്‍ നേരത്തെ പ്രചാരണം ഉണ്ടായിരുന്നു. എന്നാല്‍ തുര്‍ക്കിയുമായി പ്രശ്നങ്ങളില്ല എന്നാണ് സൗദി ഔദ്യോഗികമായി പ്രതികരിച്ചിരുന്നത്. സൗദിയിലേക്കുള്ള വ്യാപര ഇടപാടില്‍ ഒട്ടേറെ തടസങ്ങള്‍ നേരിടുന്നുവെന്ന് തുര്‍ക്കി വ്യാപാരികള്‍ പറയുന്നു.

Read Also :ഇറാന്‍ തീരത്തേക്ക് യുദ്ധക്കപ്പലുകള്‍ നീക്കി അമേരിക്ക… ലക്ഷ്യം ഇറാന്റെ ആണവപരീക്ഷണ ശാലകള്‍… ഗള്‍ഫ് മേഖല പുകയുന്നു

സൗദി മാധ്യമപ്രവര്‍ത്തകര്‍ ജമാല്‍ ഖഷഗ്ജി തുര്‍ക്കിയില്‍ വച്ച് കൊല്ലപ്പെട്ടതിന് ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള തര്‍ക്കം രൂക്ഷമാണ്. ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റില്‍ വച്ചാണ് ഖഷഗ്ജി കൊല്ലപ്പെട്ടത്. കേസില്‍ സൗദിയില്‍ നിരവധി ഉദ്യോഗസ്ഥര്‍ക്ക് ശിക്ഷ വിധിച്ചിരുന്നു. ഖഷഗ്ജിയുടെ മരണവുമായി ബന്ധപ്പെട്ട് തുര്‍ക്കിയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ വിചാരണ ആരംഭിക്കാനിരിക്കുകയാണ്. തുര്‍ക്കി ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കുന്നില്ല എന്നാണ് ദിവസങ്ങള്‍ക്ക് മുമ്ബ് സൗദി അറിയിച്ചതെന്ന് തുര്‍ക്കി സര്‍ക്കാര്‍ പറയുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button