KeralaLatest NewsNews

താമരയ്ക്ക് വോട്ട് തേടി താഹിറ

മുസ്ലിം വിഭാഗത്തിലെ വലിയൊരു വിഭാഗം സ്ത്രീകള്‍ക്കും മുത്തലാഖ് വിഷയത്തില്‍ മോദി ഗവണ്‍മെന്റിനോട് കടപ്പാടുണ്ട്.

കല്‍പ്പറ്റ: ബിജെപിയിൽ ന്യൂനപക്ഷങ്ങളുടെ പെരുമഴ. സംസ്ഥാനത്തെ വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തെരെഞ്ഞെടുപ്പിൽ താമരയ്ക്ക് വോട്ട് തേടി മറ്റൊരു മുസ്ലിം വനിതകൂടി. കണിയാമ്ബറ്റ പഞ്ചായത്തിലെ നാലാം വാര്‍ഡില്‍ മത്സരിക്കുന്ന താഹിറാ ബീഗമാണ് ഇപ്പോൾ താരമായിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വ്യക്തി പ്രഭാവത്തില്‍ ആകൃഷ്ടയായാണ് ഇവര്‍ ബിജെപിയില്‍ എത്തിയത്.

എന്നാൽ മോദി സര്‍ക്കാര്‍ കൊണ്ടുവന്ന ഒട്ടുമിക്ക വികസന പദ്ധതികളും ജനങ്ങളിലേക്ക് എത്തുന്നില്ല. മുത്തലാഖിനെ പേടിച്ച്‌ സ്ത്രീകള്‍ അകത്തളങ്ങളില്‍ ചുരുണ്ടുകൂടുകയായിരുന്നു ഇതുവരേയും. മുത്തലാഖ് വിഷയത്തില്‍ ബിജെപി കൊണ്ടുവന്ന കര്‍ശന നിലപാട് ഇന്ത്യയിലെ എല്ലാ മുസ്ലിം സ്ത്രീകളെ പോലെ തന്നെയും മോദി ആരാധികയാക്കി മാറ്റിയെന്ന് താഹിറ മാധ്യമങ്ങളോട് പറഞ്ഞു. മുസ്ലിം വിഭാഗത്തിലെ വലിയൊരു വിഭാഗം സ്ത്രീകള്‍ക്കും മുത്തലാഖ് വിഷയത്തില്‍ മോദി ഗവണ്‍മെന്റിനോട് കടപ്പാടുണ്ട്.

ബിജെപി ഹിന്ദുക്കളുടേത് മാത്രം പാര്‍ട്ടിയാണ് എന്ന ചിന്താഗതിയായിരുന്നു ഇതര വിഭാഗങ്ങള്‍ക്ക് ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ ബിജെപിയില്‍ മുഹമ്മദും, ജോര്‍ജും, സുല്‍ഫത്തും താഹിറയും അണിചേര്‍ന്നു. ഇത് സമൂഹത്തെ അറിയിക്കണമെന്നതും തന്റെ സ്ഥാനാര്‍ത്ഥിത്വം കൊണ്ട് ഉദ്ദേശിക്കുന്നുണ്ട്. കേരളത്തിലെ ഇരുമുന്നണികളും അന്ധമായ മോദി വിരോധം മുസ്ലി വിഭാഗത്തില്‍ കുത്തിവക്കുകയാണ്. പെണ്‍കുട്ടികള്‍ക്ക് വിവാഹ പ്രായം ഇരുപത്തി ഒന്ന് ആക്കാനുള്ള തീരുമാനം സ്വാഗതാര്‍ഹമാണ്. സ്ത്രീ ജീവിതങ്ങളെ തൊഴില്‍ കണ്ടെത്താനും സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തമാക്കാന്‍ ഈ നിയമം കൊണ്ട് സാധിക്കും.

Read Also: ദൈവം പോലും പൊറുക്കില്ല.. സോളാര്‍ കേസില്‍ ഗണേഷ് കുമാറിനെതിരെ വെളിപ്പെടുത്തലുമായി മനോജ് കുമാര്‍

തെരെഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങിയപ്പോഴും സമുദായത്തില്‍ നിന്നും നല്ല സപ്പോര്‍ട്ടാണ് കിട്ടിയത്. കൂടുതല്‍ മുസ്ലിം സ്ത്രീകള്‍ ബിജെപിയിലേക്ക് വരാന്‍ തയ്യാറായിട്ടുണ്ടെന്നും താഹിറാ ബീഗം പറഞ്ഞു. സാമൂഹ്യ പ്രവര്‍ത്തന രംഗത്ത് പ്രവര്‍ത്തിക്കുന്ന താഹിറ ബീഗത്തിന് മൂന്ന് കുട്ടികളാണുള്ളത്. സൗദിയില്‍ ഡ്രാഫ്റ്റ് മാനാണ് ഒരു മകന്‍ ഒരാള്‍ നാട്ടില്‍ തന്നെ ജെസിബി ഓപ്പറേറ്ററാണ്. മകളെ തിരുപ്പൂരേക്കാണ് വിവാഹം ചെയ്തു കൊടുത്തത്. ഭര്‍ത്താവ് ജലാലുദ്ദീന്‍ കെടിസിയില്‍ നിന്നും പിരിഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button