KeralaLatest NewsNews

മോഷണത്തിന് എത്തിയ 2 പേര്‍ പിടിയിൽ

ആലുവ: നഗരത്തില്‍ മോഷണത്തിനായി എത്തിയ സായുധ സംഘത്തിലെ 2 പേർ അറസ്റ്റിൽ ആയിരിക്കുന്നു. പെരുമ്പാവൂര്‍ ചേലാമറ്റം തൊട്ടിയില്‍ ആല്‍ബിന്‍ (28), പാലക്കാട് കള്ളമല മുക്കാലി നാക്കുകാട്ടില്‍ ഷാജി മാത്യു (45) എന്നിവരാണ് പിടിയിലായിരിക്കുന്നത് .

അറസ്റ്റിലായ പ്രതികള്‍ സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളില്‍ മോഷണ കേസുകളില്‍ പ്രതികളാണ് . ഇവര്‍ 6 മാസം മുന്‍പാണു ജയില്‍ മോചിതരായതെന്ന് റൂറല്‍ എസ്പി കെ. കാര്‍ത്തിക് പറഞ്ഞു. സംഘത്തിലെ മറ്റുള്ളവര്‍ക്കായി ഇന്‍സ്പെക്ടര്‍ പി.എസ്. രാജേഷിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button