Latest NewsNewsInternational

കോവിഡ് ബാധിച്ച യുവതി പ്രസവിച്ച കുഞ്ഞിന്റെ ശരീരത്തില്‍ വൈറസിന് എതിരെയുള്ള ആന്റിബോഡി

സിംഗപ്പൂരില്‍ കൊറോണ വൈറസ് രോഗം ബാധിച്ച യുവതി പ്രസവിച്ച കുഞ്ഞിന്റെ ശരീരത്തില്‍ വൈറസിന് എതിരെയുള്ള ആന്റിബോഡി കണ്ടെത്തിയിരിക്കുന്നു. മാര്‍ച്ചില്‍ കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ച സെലിന്‍ നിഗ്-ചാന്‍ ഈ മാസമാണ് കുഞ്ഞിന് ജന്‍മം നല്‍കിയത്. കുട്ടിക്ക് കോവിഡ് ബാധിച്ചിരുന്നില്ല, എന്നാല്‍ ശരീരത്തില്‍ ആന്റിബോഡിയുടെ സാന്നിധ്യമുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. ലോകത്ത് ആദ്യമായാണ് ഇങ്ങനെയൊരു കേസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇത് അമ്മയുടെ ശരീരത്തില്‍ നിന്ന് കുഞ്ഞിലേക്ക് രോഗം പകരുമോയെന്ന പഠനങ്ങള്‍ക്ക് വഴിത്തിരിവാകും.

ഗര്‍ഭകാലത്ത് തന്നില്‍ നിന്ന് കുട്ടിയിലേക്ക് ആന്റിബോഡി പകര്‍ന്നതാകാം എന്നാണ് ഡോക്ടര്‍മാരുടെ പ്രാഥമിക നിഗമനം എന്ന് കുട്ടിയുടെ അമ്മ പറഞ്ഞു.

കൊറോണ വൈറസ് രോഗം ബാധിച്ച യുവതി രണ്ടാഴ്ചയോളം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.കുഞ്ഞിനെ ഗര്‍ഭപാത്രത്തില്‍ ആവരണം ചെയ്തിരുന്ന ദ്രാവക സാംപിളുകളിലോ മുലപ്പാലിലോ വൈറസ് സാന്നിധ്യം കണ്ടെത്തിയിട്ടില്ല. കോവിഡ് രോഗിയായ അമ്മയില്‍ നിന്ന് കുഞ്ഞുങ്ങളിലേക്ക് രോഗം പകരുന്നത് അപൂര്‍വമാണെന്ന് ജാമ പീഡിയാട്രിക്‌സില്‍ ഒക്ടോബറില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറഞ്ഞിരിക്കുകയാണ്. അമ്മയില്‍ നിന്ന് ഭ്രൂണാവസ്ഥയിലോ ഗര്‍ഭാവസ്ഥയിലോ പ്രസവ സമയത്തതോ കുഞ്ഞിലേക്ക് കോവിഡ് പകരുമെന്ന കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണമില്ലെന്ന് ലോകാരോഗ്യസംഘടന അറിയിക്കുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button