KeralaLatest NewsNews

വീടിനുള്ളില്‍ മൃതദേഹം കുഴിച്ചിട്ട സംഭവം; പ്രതി പിടിയിൽ

തിരുവനന്തപുരം : വിതുര പേപ്പാറ പട്ടന്‍ കുളിച്ചപ്പാറയില്‍ വീടിനുള്ളില്‍ മൃതദേഹം കുഴിച്ചിട്ട കേസിൽ പ്രതി പോലീസ് പിടിയിൽ. ഇന്ന് പുലര്‍ച്ചെ വീടിനടുത്ത ഉള്‍വനത്തില്‍ നിന്നാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച്ചയാണ് സംഭവം ഉണ്ടായത്. ഉച്ചയോടെ താജുദ്ദീന്റെ വീട്ടില്‍ വാറ്റുചാരയം കുടിക്കാന്‍ എത്തിയതായിരുന്നു കൊല്ലപ്പെട്ട മാധവന്‍ എന്നയാൾ. രണ്ട് പേരും ചേര്‍ന്ന് മദ്യപിച്ചു. എന്നാല്‍ മാധവന്റെ കൈയില്‍ ചാരായത്തിന് കൊടുക്കാന്‍ പണം ഉണ്ടായിരുന്നില്ല. ഇതിനെ ചൊല്ലി ഇരുവരും തമ്മില്‍ വാക്ക് തര്‍ക്കം ഉണ്ടായി. തുടര്‍ന്ന് താജുദ്ദീന്‍ അവിടെ കിടന്ന റബ്ബര്‍ കമ്പ് കൊണ്ട് മാധവന്റെ തലയ്ക്കു അടിക്കുകയുണ്ടായി. അടി കൊണ്ട മാധവന്‍ നിലവിളിച്ചതോടെ പ്രതി തുണികൊണ്ട് വായ് തിരുകി മൂക്ക് പൊത്തി വീണ്ടും തലയ്ക്കടിച്ചു. ഇതോടെ മാധവന് ബോധം നഷ്ടപ്പെട്ടു. തുടര്‍ന്ന് ഇയാളെ വീട്ടില്‍ ഉപേക്ഷിച്ച് താജുദ്ദീന്‍ പുറത്തേക്ക് പോയി. തിരികെ വന്നുനോക്കിയപ്പോള്‍ മാധവന്‍ മരിച്ചതായി മനസ്സിലാക്കുകയുണ്ടായി.

പുറത്ത് മൃതദേഹം കുഴിച്ചിടാമെന്ന് കരുതിയെങ്കിലും സാഹചര്യം ഒത്തുവരാത്തതിനെ തുടര്‍ന്ന് മൃതദേഹം വീട്ടില്‍ തന്നെ സൂക്ഷിക്കുകയായിരുന്നു ഉണ്ടായത്. എന്നാല്‍ അതേസമയം വ്യാഴാഴ്ച ആയതോടെ മൃതദേഹത്തില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചുതുടങ്ങിയതോടെ വെള്ളിയാഴ്ച്ച രാവിലെ മൃതദേഹം മുറിക്ക് ഉള്ളില്‍ കുഴിച്ച്‌ മൂടുകയായിരുന്നു. ഇയാളെ നാളെ കോടതിയില്‍ ഹാജരാക്കും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button