Latest NewsNewsIndia

പിടിവിടാതെ കോവിഡ്; രാജ്യത്ത് രോഗ ബാധിതരുടെ എണ്ണം 94 ലക്ഷമായി ഉയർന്നു

ഡൽഹി: രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 93,92,920 ആയി ഉയർന്നു. 24 മണിക്കൂറിനിടെ 41,810 പേർക്കാണ് പുതിയതായി രോ​ഗം സ്ഥിരീകരിച്ചത്. ഇന്നലെ 496 പേർ കൂടി മരിച്ചതോടെ ആകെ കൊവിഡ് മരണം 1,36,696 ആയി. 88,0 2,267 പേരാണ് ഇതുവരെ രോ​ഗമുക്തി നേടിയത്.

അതേസമയം, പൂനെയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കുന്ന കൊവിഡ് വാക്സീൻ കുട്ടികൾക്കും പ്രായമായവർക്കും ഉടൻ നൽകില്ല എന്ന വിവരം പുറത്തു വന്നു. ഇന്ത്യയിൽ ആദ്യം വിപണിയിലെത്താൻ തയാറെടുക്കുന്ന കൊവിഡ് വാക്സിനാണ് കൊവിഷീൽ‍‍‍‍‍ഡ്. മൂന്നാം ഘട്ട ക്ലിനിക്കൽ പരിശോധനയും പൂർത്തിയായതിനാൽ ഇനി അടിയന്തരമായി പുറത്തിറക്കാനുള്ള സർക്കാർ അനുമതിക്കായാണ് പൂനെ സിറം ഇൻസ്റ്റിറ്റ്യട്ട് കാത്തിരിക്കുന്നത് .രണ്ടാഴ്ചയ്ക്കകം അത് ലഭ്യമാക്കാനുള്ള അപേക്ഷ നൽകുകയും ചെയ്യും.

shortlink

Related Articles

Post Your Comments


Back to top button