Latest NewsNewsIndia

ലിഫ്റ്റിനും വാതിലിനും ഇടയില്‍ കുടുങ്ങി അഞ്ച് വയസുകാരന് ദാരുണാന്ത്യം

കളിക്കാനായി മുകളിലത്തെ നിലയിലേക്ക് പോകാന്‍ വേണ്ടി ലിഫ്റ്റ് ഉപയോഗിച്ചപ്പോഴായിരുന്നു അപകടം സംഭവിച്ചത്

മുംബൈ : ലിഫ്റ്റിനും വാതിലിനും ഇടയില്‍ കുടുങ്ങി അഞ്ച് വയസുകാരന് ദാരുണാന്ത്യം. മുംബൈയിലെ ധാരാവി കോസി സെന്റര്‍ ബില്‍ഡിംഗില്‍ ശനിയാഴ്ച വൈകുന്നേരമാണ് അപകടം സംഭവിച്ചത്. അഞ്ച് വയസുകാരന്‍ മുഹമ്മദ് ഹുസൈഫ സര്‍ഫ്രാസ് ഷെയ്ഖ് ആണ് ദാരുണമായി മരിച്ചത്. കെട്ടിടത്തിന്റെ നാലാം നിലയിലാണ് അഞ്ച് വയസുകാരനും കുടുംബവും താമസിക്കുന്നത്.

സഹോദരിമാര്‍ക്കൊപ്പം കളിക്കാനായി മുകളിലത്തെ നിലയിലേക്ക് പോകാന്‍ വേണ്ടി ലിഫ്റ്റ് ഉപയോഗിച്ചപ്പോഴായിരുന്നു അപകടം സംഭവിച്ചത്. ലിഫ്റ്റ് നിര്‍ത്തിയപ്പോള്‍ ഉള്ളില്‍ കടക്കുകയും മുകളിലത്തെ നിലയിലേക്ക് പോകാനുള്ള ബട്ടണ്‍ അമര്‍ത്തുകയും ചെയ്തു. എന്നാല്‍ ലിഫ്റ്റിന്റെ വാതില്‍ ശരിയായി അടച്ചിരുന്നില്ല. ഉടന്‍ തന്നെ പെണ്‍കുട്ടികള്‍ ലിഫ്റ്റിന്റെ പുറത്തേക്ക് ചാടിയിറങ്ങി.

എന്നാല്‍ അഞ്ച് വയസുകാരന്‍ ഗ്രില്ലിനും ലിഫ്റ്റിന്റെ സുരക്ഷാ വാതിലുമിടയില്‍ കുടുങ്ങുകയായിരുന്നു. ബട്ടണ്‍ അമര്‍ത്തിയിരുന്നതിനാല്‍ ലിഫ്റ്റ് മുകളിലേക്ക് ഉയരുകയും കുട്ടി താഴേക്ക് പതിക്കുകയുമായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടി മരണത്തിന് കീഴടങ്ങി. 45 മിനിറ്റുകള്‍ക്ക് ശേഷമാണ് കുട്ടിയുടെ അമ്മ അപകട വിവരം അറിഞ്ഞത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചുവെന്ന് സാഹു നഗര്‍ പോലീസ് ഇന്‍പെക്ടര്‍ വിലാസ് ഗംഗവാനെ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button