Latest NewsNewsIndia

ബിജെപി അധികാരത്തിലെത്തിയാല്‍ ഹൈദരാബാദിനെ പുനര്‍നാമകരണം ചെയ്യുമെന്ന് യോഗി ആദിത്യനാഥ്

ഹൈദരാബാദിനെ 'ഭാഗ്യനഗര്‍' എന്ന് പുനര്‍നാമകരണം ചെയ്യുമെന്ന് യോഗി ആദിത്യനാഥ് വ്യക്തമാക്കി

ഹൈദരാബാദ് : ബിജെപി തെലുങ്കാനയില്‍ അധികാരത്തിലെത്തിയാല്‍ ഹൈദരാബാദിനെ പുനര്‍നാമകരണം ചെയ്യുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പിനു മുന്നോടിയായി നടത്തിയ റോഡ് ഷോയിലാണ് ഹൈദരാബാദിനെ ‘ഭാഗ്യനഗര്‍’ എന്ന് പുനര്‍നാമകരണം ചെയ്യുമെന്ന് യോഗി ആദിത്യനാഥ് വ്യക്തമാക്കിയത്.

ഹൈദരാബാദിനെ ഭാഗ്യനഗര്‍ എന്ന് പുനര്‍നാമകരണം ചെയ്യാമോ എന്ന് ചിലര്‍ ചോദിക്കുന്നു. എന്തുകൊണ്ട് സാധിക്കില്ലെന്ന് ഞാന്‍ അവരോട് തിരിച്ച് ചോദിച്ചു. യുപിയില്‍ ബിജെപി അധികാരത്തില്‍ വന്ന ശേഷം ഫൈസാബാദിനെ അയോധ്യ എന്നും അലഹബാദിനെ പ്രയാഗ്രാജ് എന്നും പുനര്‍നാമകരണം ചെയ്തു. പിന്നെന്തു കൊണ്ട് ഹൈദരാബാദിനെ ഭാഗ്യനഗര്‍ എന്ന് പുനര്‍നാമകരണം ചെയ്തു കൂടായെന്നായിരുന്നു ആദിത്യനാഥ് പറഞ്ഞത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button