COVID 19Latest NewsNewsOman

ഒമാനിൽ 905 പേർക്ക് കൂടി കോവിഡ്; 27 മരണം

മസ്‍കത്ത്: ഒമാനിൽ 27 പേർ കൂടി കൊറോണ വൈറസ് രോഗം ബാധിച്ച് മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 905 പേർക്ക് കൂടി പുതിയതായി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. ദേശിയ ദിന അവധിക്ക് പുറമെ വാരാന്ത്യ ദിവസങ്ങളിലെ കൂടി കണക്കുകൾ ഒരുമിച്ചാണ് ഇന്ന് ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടിരിക്കുന്നത്.

രാജ്യത്ത് ഇതുവരെ കൊറോണ വൈറസ് രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 1,23,484 ആയി. ആകെ 1418 പേരാണ് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. 1107 പേർക്ക് കൂടി രോഗം ഭേദമായിട്ടുണ്ട്. ഇതുവരെ 1,14,963 പേർ രോഗമുക്തരായിട്ടുണ്ട്. രാജ്യത്തെ രോഗമുക്തി നിരക്ക് ഇപ്പോൾ 93 .1 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 21 പേരെയാണ് ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button