Latest NewsNewsEntertainment

‘ഏറ്റവും കൂടുതല്‍ ഫാന്‍സ് അസോസിയേഷനുള്ള പെണ്‍ താരം’!!

നടിയും നര്‍ത്തകിയും മോഡലുമായ സുഹൃത്ത് മൃദുല വിജയ്‌യെ കുറിച്ചാണ് രാജ് കലേഷ്

അവതാരകന്‍, നടന്‍, മജീഷ്യന്‍ എന്നീ നിലകളിൽ ആരാധക പ്രീതി നേടിയ താരമാണ് രാജ് കലേഷ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരത്തിന്റെ ഒരു പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ച. നടിയും നര്‍ത്തകിയും മോഡലുമായ സുഹൃത്ത് മൃദുല വിജയ്‌യെ കുറിച്ചാണ് താരത്തിന്റെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറി.

‘ഏറ്റവും കൂടുതല്‍ ഫാന്‍സ് അസോസിയേഷനുള്ള പെണ്‍ താരം’ എന്നാണ് മൃദുലയെ പരിചയപ്പെടുത്തികൊണ്ട് കലേഷ് കുറിച്ചിരിക്കുന്നത്.

മിനിസ്‌ക്രീനില്‍ തിളങ്ങുന്ന താരമാണ് മൃദുല. കൗല്യാണസൗഗന്ധികം എന്ന ആദ്യ സീരിയലിലൂടെതന്നെ ശ്രദ്ധ നേടിയ താരമാണ് മൃദുല. മിനി സ്‌ക്രീനില്‍ ഒന്നാം നിര നായികമാര്‍ക്കൊപ്പം തന്നെയുള്ള മൃദുലയ്ക്ക് അല്ലാതെ ഈ പരിവേഷം മറ്റാര്‍ക്കാകും ഉണ്ടാകുന്നത് എന്നും ആരാധകര്‍ ചോദിക്കുന്നത്.

 

shortlink

Post Your Comments


Back to top button