KeralaNattuvarthaLatest NewsNewsEntertainment

സ്വവർഗാനുരാഗം ഒരു തെറ്റല്ല; ആര് പറഞ്ഞാലും മലയാളികൾ ഇപ്പോഴും ഇതൊന്നും അറിഞ്ഞിട്ടില്ല എന്ന ഭാവത്തിൽ ഇരിക്കുകയാണ്; തുറന്നു പറഞ്ഞ് കേരളത്തിലെ പ്രശസ്തരായ ​ഗേ ദമ്പതികൾ‌‌

ഒരു ചെറിയ ശതമാനം ആളുകൾ ഓപ്പോസിറ്റ് ജൻഡറിൽ ഉള്ളവരെ കല്യാണം കഴിച്ചില്ല എന്ന് കരുതി നമ്മുടെ രാജ്യത്തു ഒന്നും സംഭവിക്കില്ല

സ്വവർഗാനുരാഗം ഒരു തെറ്റല്ല, ഒരു കുറ്റമല്ല, ഒരു മാനസിക രോഗവും അല്ല മറിച്ചു വളരെ നോർമൽ ആയി ഒന്നാണ്.ഹെറ്ററോസെക്ഷുയാലിറ്റി പോലേ തന്നെ ഉള്ളതാണ് ഹോമോസെക്ഷുയാലിറ്റി എന്ന് ഇന്ത്യൻ psychaitric അസോസിയേഷനും, സുപ്രീം കോടതിയും ഒക്കെ പറഞ്ഞിട്ടും, Sec 377 ഡീക്രിമിനലൈസ് ചെയ്തിട്ടും നമമുടെ മലയാളികൾ ഇപ്പോഴും ഇതൊന്നും അറിഞ്ഞിട്ടില്ല എന്ന ഭാവത്തിൽ ഇരിക്കുകയാണെന്ന് കേരളത്തിലെ പ്രശസ്ത ​ഗേ ദമ്പതിമാരായ സോനുവും നികേഷും.

ഈ ഒരു ചെറിയ ശതമാനം ആളുകൾ ഓപ്പോസിറ്റ് ജൻഡറിൽ ഉള്ളവരെ കല്യാണം കഴിച്ചില്ല എന്ന് കരുതി നമ്മുടെ രാജ്യത്തു ഒന്നും സംഭവിക്കില്ല.

ഞങ്ങൾ എന്താണ് എന്ന് മനസിലാക്കി ഞങ്ങളുടെ കൂടെ നിന്ന എന്റെ അമ്മയോടാണ് ഏറ്റവും നന്ദി പറയാൻ ഉള്ളത്…രണ്ടു വീട്ടുകാരുടെയും സപ്പോർട്ട് കൊണ്ടും കൂടി ആണ് കേരളത്തിൽ ആദ്യമായി തുറന്ന് പറഞ്ഞ സ്വവർഗ ദമ്പതികൾ ആകാൻ ഞങ്ങൾക്ക് കഴിഞ്ഞത്…അതിനു ശേഷം ഒരുപാട് പേർക്കു വീട്ടിൽ ധൈര്യപൂർവം അവരുടെ ഐഡന്റിറ്റി തുറന്ന് പറയാനും ഞങ്ങളുടെ ഇന്റർവ്യൂകൾ വീട്ടിൽ കാണിച്ചപ്പോൾ വീട്ടുകാർക്കു അത് എളുപ്പം മനസിലാക്കാനും അവരുടെ കുട്ടികളെ അംഗീകരിക്കാനും സാധിച്ചുവെന്നും ഇരുവരും പറയുന്നു.

സോഷ്യൽ മീഡിയയിലെ ഒരു ​ഗ്രൂപ്പിലാണ് നികേഷ് ഇത് പങ്കുവയ്ച്ചത്. Sec 377 ഡീക്രിമിനലൈസ് ചെയ്തിട്ടും നമമുടെ മലയാളികൾ ഇപ്പോഴും ഇതൊന്നും അറിഞ്ഞിട്ടില്ല എന്ന ഭാവത്തിൽ ഇരിക്കുകയാണെന്നും നികേഷ് പറയുന്നു.

കുറിപ്പ് വായിക്കാം,,,,,,,,,,,,,,,,,,,,,,,

ഏറ്റവും പ്രിയപ്പെട്ട പിക്ചർ ഏറ്റവും പ്രിയപ്പെട്ടവരുടെ കൂടെ…
സ്വവർഗാനുരാഗം ഒരു തെറ്റല്ല, ഒരു കുറ്റമല്ല, ഒരു മാനസിക രോഗവും അല്ല മറിച്ചു വളരെ നോർമൽ ആയി ഒന്നാണ്.ഹെറ്ററോസെക്ഷുയാലിറ്റി പോലേ തന്നെ ഉള്ളതാണ് ഹോമോസെക്ഷുയാലിറ്റി എന്ന് ഇന്ത്യൻ psychaitric അസോസിയേഷനും, സുപ്രീം കോടതിയും ഒക്കെ പറഞ്ഞിട്ടും, Sec 377 ഡീക്രിമിനലൈസ് ചെയ്തിട്ടും നമമുടെ മലയാളികൾ ഇപ്പോഴും ഇതൊന്നും അറിഞ്ഞിട്ടില്ല എന്ന ഭാവത്തിൽ ഇരിക്കുകയാണ്…

ഞങ്ങളെ പോലേ ഉള്ളവരെ അംഗീകരിച്ചാൽ എല്ലാവരും ഇങ്ങനെ ആകും എന്ന ഭയമാണ് നിങ്ങൾക്കെങ്കിൽ അത് തെറ്റാണ്…ജനസംഖ്യയുടെ വലിയെ ഒരു ശതമാനം ഹെറ്ററോസെക്ഷുല് ആളുകളാണ്…അവർ ഓപ്പോസിറ്റ് ജൻഡറിൽ ഉള്ള ആളെ വിവാഹം കഴിച് കുട്ടികളൊക്കെ ആയിട്ട് ഈ ലോകം ഉള്ളടത്തോളം കാലം പൊക്കോളും…LGBTIQ+ ആൾക്കാരുടെ ശതമാനം ജനസംഖ്യയുടെ 5-7ആണെന്നാണ് നിഗമനം.വ്യക്തമായ കണക്ക് ലഭ്യമല്ല…എന്നാലും ഈ ഒരു ചെറിയ ശതമാനം ആളുകൾ ഓപ്പോസിറ്റ് ജൻഡറിൽ ഉള്ളവരെ കല്യാണം കഴിച്ചില്ല എന്ന് കരുതി നമമുടെ രാജ്യത്തു ഒന്നും സംഭവിക്കില്ല.

ഞങ്ങൾ എന്താണ് എന്ന് മനസിലാക്കി ഞങ്ങളുടെ കൂടെ നിന്ന എന്റെ അമ്മയോടാണ് ഏറ്റവും നന്ദി പറയാൻ ഉള്ളത്…രണ്ടു വീട്ടുകാരുടെയും സപ്പോർട്ട് കൊണ്ടും കൂടി ആണ് കേരളത്തിൽ ആദ്യമായി തുറന്ന് പറഞ്ഞ സ്വവർഗ ദമ്പതികൾ ആകാൻ ഞങ്ങൾക്ക് കഴിഞ്ഞത്…അതിനു ശേഷം ഒരുപാട് പേർക്കു വീട്ടിൽ ധൈര്യപൂർവം അവരുടെ ഐഡന്റിറ്റി തുറന്ന് പറയാനും ഞങ്ങളുടെ ഇന്റർവ്യൂകൾ വീട്ടിൽ കാണിച്ചപ്പോൾ വീട്ടുകാർക്കു അത് എളുപ്പം മനസിലാക്കാനും അവരുടെ കുട്ടികളെ അംഗീകരിക്കാനും സാധിച്ചു എന്ന് പലരും പറഞ്ഞു, സ്വവർഗവിവാഹം നിയമപരമായി കിട്ടണം എന്ന് ആവിശ്യപെട്ടു ഞങ്ങൾ കേരള ഹൈ കോർട്ടിനെ സമീപിച്ചിരിക്കുകയാണ്…അനുകൂല വിധി വരുമെന്നു തന്നെ ഉറച്ചു വിശ്വസിക്കുന്നു. ഇവിടെയുള്ള ഞങ്ങളുടെ എല്ലാ കൂട്ടുകാർക്കും നിങ്ങൾ നൽകിയ സ്നേഹത്തിനും സപ്പോർട്ടിനും ഒരുപാട് നന്ദി.തുടർന്നും അത് ഞങ്ങൾക്ക് ഉണ്ടാകണം

shortlink

Related Articles

Post Your Comments

Related Articles


Back to top button