KeralaLatest NewsNews

ഘടകകക്ഷികൾക്കെതിരെ സ്ഥാനാർഥികളെ നിർത്തി സിപിഎം

തിരുവനന്തപുരം: വെമ്പായം പഞ്ചായത്തിൽ ഘടകകക്ഷികൾക്കെതിരെ സ്ഥാനാർഥികളെ നിർത്തി സിപിഎം രംഗത്ത് വന്നിരിക്കുന്നു. പെരുംകൂറിൽ സിപിഐക്കും കന്യാകുളങ്ങരയിൽ എൻസിപിക്കും എതിരെയാണ് സിപിഎം മത്സരിക്കാൻ ഒരുങ്ങുന്നത്. ജില്ലാ നേതൃത്വത്തിൽ വരെ നടന്ന ഒത്തുതീർപ്പ് ചർച്ചകൾ പരാജയപ്പെട്ടതോടെയാണ് ഇടതു മുന്നണി ഘടകകക്ഷികൾ തമ്മിൽ മത്സരിക്കുന്നത്.

വെമ്പായത്തെ പെരുംകൂർ വാർഡിൽ സിപിഐ സ്ഥാനാർത്ഥിയായ സജീവ് എസ് നായർക്കെതിരെ സിപിഎം ചിഹ്നത്തിൽ മൽസരിക്കുന്നത് എ എം ഫാറൂഖാണ്. കഴിഞ്ഞ മൂന്നു തെരഞ്ഞെടുപ്പുകളിലും പെരുംകൂർ വാർഡിൽ സിപിഐയാണ് മത്സരിക്കുകയുണ്ടായി. തുടർച്ചയായി തോൽക്കുന്ന സീറ്റ് പിടിച്ചെടുക്കാനാണ് സ്ഥാനാർത്ഥിയെ രംഗത്തിറക്കിയതെന്നാണ് സിപിഎം വാദം ഉയർന്നു. എന്നാൽ അതേസമയം ജനപിന്തുണ തനിക്കാണെന്ന് സിപിഐ സ്ഥാനാർഥി പറയുകയുണ്ടായി.

കന്യാകുളങ്ങര വാർഡിൽ എൻസിപി സ്ഥാനാർത്ഥി ശോഭനക്കെതിരെ ഇടത് സ്വതന്ത്രയായി എസ് സജിതയെ നിർത്തിയതും സിപിഎം തന്നെയാണ്. രണ്ട് വാർഡുകളിലും ഇരുകൂട്ടരും എൽ.ഡി.എഫ് സ്ഥാനാർത്ഥി എന്ന പേരിൽ സ്ഥാനാർത്ഥികളുടെ ചിത്രമടങ്ങിയ ബോർഡുകൾ സ്ഥാപിക്കുകയും ചുമരെഴുത്തുകൾ നടത്തുകയും ചെയ്തതോടെ വോട്ടർമാർ ആശയക്കുഴപ്പത്തിലായിരിക്കുകയാണ്. 21 വാർഡുകളുള്ള വെമ്പായം ഗ്രാമ പഞ്ചായത്തിൽ ഒമ്പതിടത്ത് സിപിഐയും സ്വതന്ത്ര സ്ഥാനാർത്ഥിയടക്കം 11 ഇടത്ത് സിപിഎമ്മും ഒരിടത്ത് എൻസിപിയുമാണ് കഴിഞ്ഞ തവണ മത്സരിച്ചത്. ഇതേ സീറ്റ് ധാരണ തുടരാനുള്ള തീരുമാനമാണ് സിപിഎം തെറ്റിച്ചതെന്ന് ഇടതു മുന്നണി ഘടകകക്ഷികൾ ആരോപിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button