Latest NewsNewsIndia

‘ഇന്ദിരാ ഗാന്ധിയെ കൊലപ്പെടുത്തിയത് പോലെ മോദിയേയും?‘; കര്‍ഷക സമരത്തിന് പിന്നില്‍ ഖാലിസ്ഥാനും ഇടതു തീവ്ര സംഘടനകളും?

കർഷകർക്കിടയിൽ നുഴഞ്ഞ് കയറി ഇടത് സംഘടനകളും ഖാലിസ്ഥാനികളും

കേന്ദ്രസർക്കാരിന്റെ കർഷക നയങ്ങൾക്കെതിരെ കർഷകർ നടത്തിവരുന്ന സമരത്തിൽ ഖാലിസ്ഥാനികളുടെ സാന്നിദ്ധ്യം കണ്ടെത്തിയെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ. കർഷകർ നടത്തിയ സമരത്തിൽ ഖാലിസ്ഥാൻ മുദ്രാവാക്യങ്ങൾ മുഴങ്ങിക്കേട്ടുവെന്ന് മനോഹർ വ്യക്തമാക്കി. സമരക്കാരിൽ നിന്നും ഖാലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ ഉയരുന്നത് ആശങ്കാജനകമാണെന്നും ഇതേസംബന്ധിച്ച റിപ്പോർട്ടുകൾ പൊലീസിനും മറ്റ് അന്വേഷണ ഏജൻസികൾക്കും ലഭിച്ച് കഴിഞ്ഞുവെന്നും മനോഹർ പറയുന്നു.

കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കര്‍ഷക നയത്തിനെതിരെ പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് നടന്നു വരുന്ന സമരത്തിൽ ഖാലിസ്ഥാനി, തീവ്ര ഇടതുപക്ഷ സംഘടനകൾ എന്നിവർ നുഴഞ്ഞുകയറിയതായി റിപ്പോർട്ടുകൾ വന്നതിനു പിന്നാലെയാണ് മനോഹറിന്റെ വെളിപ്പെടുത്തൽ.

കർഷക സമരത്തിന്റെ മുദ്രാവാക്യങ്ങൾക്കിടയിൽ ഉയർന്നു കേട്ട പ്രധാന മുദ്രാവാക്യങ്ങളിലൊന്നാണ് ‘ജബ് ഇന്ദിരാഗാന്ധി ‘കോ യെ കര്‍ സക്തെ ഹെ, തോ മോദി കോ ക്യു നഹീ കര്‍ സക്തെ‘ എന്നത്. ‘ഇന്ദിരാ ഗാന്ധിയെ ചെയ്‌തെങ്കില്‍ എന്തുകൊണ്ട് മോദിയെ ചെയ്തുകൂടാ‘ എന്നായിരുന്നു ഉയർന്നു കേട്ട മുദ്രാവാക്യത്തിന്റെ പൊരുൾ.

വിവിധ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും ഇടതു പ്രവർത്തകരാണ് ഈ മുദ്യാവാക്യം ഏറ്റുപിടിച്ചതെന്നാണ് മനോഹർ പറയുന്നത്. ഇന്ദിരാ ഗാന്ധിയെ കൊലപ്പെടുത്തിയത് ഓര്‍മിപ്പിച്ച് കൊണ്ട്, അതേ മാതൃകയിൽ മോദിയേയും കൊലപ്പെടുത്തുമെന്ന ഭീഷണിയാണ് ഇവർ നടത്തുന്നത്. സമരക്കാര്‍ക്കിടയിലെ ഇത്തരം രാജ്യവിരുദ്ധ ശക്തികളെ കുറിച്ച് കൂടുതൽ അന്വേഷണം നടത്തുകയാണെന്ന് ഹരിയാന മുഖ്യമന്ത്രി പറഞ്ഞു.

കര്‍ഷകരുമായി ഏതു വിധേനയുമുള്ള ചര്‍ച്ചകള്‍ക്കും കേന്ദ്രസർക്കാർ എപ്പോഴും ഒരുക്കമാണ്. കഷകരുടെ ജീവിതത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് വഴിതെളിക്കാൻ പുതിയ കാർഷിക നയങ്ങൾക്ക് സാധിക്കുമെന്നും ഇക്കാര്യം കർഷകരെ ബോധ്യപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button