Latest NewsNewsInternational

ഫ്‌ളൈറ്റില്‍ ‘അഡള്‍ട്ട് എന്റര്‍ടെയ്ന്‍മെന്റ് ‘ നടത്തി ജീവനക്കാരി ; അന്വേഷണവുമായി എയര്‍വേയ്സ്

ബ്രിട്ടീഷ് എയര്‍വേയ്സ് ഇപ്പോഴും ജീവനക്കാരിയെ തിരിച്ചറിഞ്ഞിട്ടില്ല

യുകെയിലെ പ്രമുഖ എയര്‍ലൈനായ ബ്രിട്ടീഷ് എയര്‍വേയ്സിലെ ജീവനക്കാരികളില്‍ ഒരാള്‍ വിമാനത്തില്‍ ”അഡള്‍ട്ട് എന്റര്‍ടെയ്ന്‍മെന്റ്” നടത്തുന്നുവെന്ന പരാതിയെ തുടര്‍ന്ന് അന്വേഷണം ആരംഭിച്ചു. ജീവനക്കാരി തന്റെ അടിവസ്ത്രങ്ങള്‍ യാത്രക്കാര്‍ക്ക് വില്‍ക്കുന്നുവെന്നും സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ വഴി തന്റെ ‘സേവനങ്ങള്‍’ പരസ്യം ചെയ്യുന്നുവെന്നുമെന്നാണ് പരാതിയില്‍ പറയുന്നത്.

”ഓണ്‍ബോര്‍ഡില്‍ നിങ്ങള്‍ക്ക് എപ്പോഴെങ്കിലും ‘അഡള്‍ട്ട് എന്റര്‍ടെയ്ന്‍മെന്റ്’ വേണോ, എങ്കില്‍ നിങ്ങള്‍ എനിക്ക് കുറച്ചു പണം നല്‍കുക. തുടര്‍ന്ന് നിങ്ങള്‍ക്കിഷ്ടമുള്ള രീതിയില്‍ നിങ്ങളെ പരിഗണിക്കും. ഇതൊരു വ്യത്യസ്ത അനുഭവമായിരിക്കും” – ജീവനക്കാരി തന്റെ ഒരു ബ്ലോഗ് പോസ്റ്റില്‍ പറയുന്നു.

ഔദ്യോഗിക അന്വേഷണം ആരംഭിച്ചുവെങ്കിലും, ബ്രിട്ടീഷ് എയര്‍വേയ്സ് ഇപ്പോഴും ജീവനക്കാരിയെ തിരിച്ചറിഞ്ഞിട്ടില്ല. ചില സ്റ്റാഫ് അംഗങ്ങള്‍ അവരുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുകയും ക്ലൈന്റുകളെ ആകര്‍ഷിക്കാന്‍ അവ ഉപയോഗിക്കുകയും ചെയ്യുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

”ഞങ്ങളുടെ എല്ലാ സഹപ്രവര്‍ത്തകരില്‍ നിന്നും ഞങ്ങള്‍ എല്ലായ്‌പ്പോഴും
മികച്ച പെരുമാറ്റ രീതി പ്രതീക്ഷിക്കുന്നു. മാത്രമല്ല, ഞങ്ങള്‍ക്ക് ലഭിച്ച പരാതികള്‍ അന്വേഷിക്കുന്നുമുണ്ട്”- ബ്രിട്ടീഷ് എയര്‍വേയ്സ് വക്താവ് പറഞ്ഞു. ഈ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ, ജീവനക്കാരി തന്റെ പോസ്റ്റുകള്‍ പലതും സമൂഹ മാധ്യമങ്ങളില്‍ നിന്നും നീക്കം ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button