Latest NewsIndia

ചന്ദ്രബാബു നായിഡുവിനേയും മറ്റ് 13 എംഎല്‍എമാരെയും നിയമസഭയില്‍ നിന്നും പുറത്താക്കി

ശക്തമായ ചുഴലികാറ്റില്‍ സംസ്ഥാനത്തെ കര്‍ഷകര്‍ക്കുണ്ടായ നാശനഷ്ടത്തെകുറിച്ച് സഭയില്‍ അവതരപ്പിക്കാന്‍ അവസരം നല്‍കാത്തതിനെതുടര്‍ന്ന് ടിഡിപി എംഎല്‍എമാര്‍ സ്പീക്കറുടെ ചേംബറിന് മുന്നില്‍ പ്രതിഷേധിക്കുകയായിരുന്നു.

ടിഡിപി നേതാവും ആന്ധ്രപ്രദേശ് മുന്‍മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു ഉള്‍പ്പെടെ 13 എംഎല്‍എമാരെ നിയമസഭയില്‍ നിന്നും പുറത്താക്കി. ഒരു ദിവസത്തേക്കാണ് പുറത്താക്കല്‍ നടപടി. ശക്തമായ ചുഴലികാറ്റില്‍ സംസ്ഥാനത്തെ കര്‍ഷകര്‍ക്കുണ്ടായ നാശനഷ്ടത്തെകുറിച്ച് സഭയില്‍ അവതരപ്പിക്കാന്‍ അവസരം നല്‍കാത്തതിനെതുടര്‍ന്ന് ടിഡിപി എംഎല്‍എമാര്‍ സ്പീക്കറുടെ ചേംബറിന് മുന്നില്‍ പ്രതിഷേധിക്കുകയായിരുന്നു.

സഭയില്‍ മുഖ്യമന്ത്രി വൈ എസ് ജഗന്‍മോഹന്‍ റെഡ്ഡിയുടെ പാര്‍ലമെന്റ് സഭാ ചട്ടത്തിന് വിരുദ്ധമായ പരാമര്‍ശങ്ങള്‍ക്കെതിരേയും പ്രതിപക്ഷ നേതാക്കള്‍ രംഗത്തെത്തി.  തുടര്‍ന്നാണ് പുറത്താക്കല്‍ നടപടി.കര്‍ഷകര്‍ക്ക് അടിയന്തിരമായി നഷ്ടപരിഹാരം നല്‍കണം, ചുഴലികാറ്റില്‍ നാശനഷ്ടം നേരിട്ട കുടുംബങ്ങള്‍ക്ക് 10000 രൂപ ധനസാഹയം നല്‍കണം എന്നീ ആവശ്യങ്ങളാണ് പ്രതിപക്ഷം ഉയര്‍ത്തിയത്. സര്‍ക്കാര്‍ സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിക്കരുതെന്നും അവര്‍ക്ക് എത്രയും പെട്ടെന്ന് നാശനഷ്ടം നല്‍കണമെന്നും ടിഡിപി ആവശ്യപ്പെട്ടു.

read also: ഉവൈസിയെ പിന്തുണയ്ക്കുന്നതിനെ കുറിച്ച് പ്രതികരണവുമായി കുഞ്ഞാലിക്കുട്ടി

ടിഡിപി എംഎല്‍എമാരായ കെ അച്ചന്‍നായിഡു, പയ്യാവുള കേശവ്, ബുച്ചയ ചൗധരി, നിമ്മല രാമനായിഡു, അഡിറെഡ്ഡി ഭവാനി, വേളഗപുഡി രാമകൃഷ്ണ, ദോലബാല വീരാജ്ഞനേയ സ്വാമി, മണ്ഡേന രാമ രാമു, യേലൂരി സാംൂശിവ റാവു, ഗഢേ റാംമോഹന്‍, ജോഗേശ്വര റാവു, അനാഗിണി സത്യപ്രസാദ്, ബെണ്ടേലം അശോക് എന്നിവരെയാണ് പുറത്താക്കിയത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button