Latest NewsNewsIndia

വീണ്ടും പ്രകോപനവുമായി ചൈന; ഇന്ത്യൻ അതിർത്തിയോട് ചേർന്ന് ബ്രഹ്മപുത്ര നദിയിൽ കൂറ്റൻ ഡാം നിർമ്മിക്കുന്നു

ഡൽഹി: ചൈന അതിർത്തിയിൽ വീണ്ടും പ്രകോപനം ഉയർത്തുന്നു. രാജ്യത്തിന്റെ അതിർത്തി വെട്ടിപ്പിടിക്കാനുളള ശ്രമങ്ങളെ സൈന്യം ചെറുത്തുതോൽപ്പിച്ചതോടെ ഇന്ത്യക്കെതിരെ വീണ്ടും തിരിഞ്ഞ് ചൈന. ബ്രഹ്മപുത്ര നദിയുടെ ടിബറ്റിലെ ഭാഗത്ത് വൻകിട അണക്കെട്ട് നിർമ്മിക്കാനുളള പദ്ധതികളുമായി ചൈന മുന്നോട്ടുപോവുകയാണ്. പതിനാലാം പഞ്ചവത്സരപദ്ധതിയിൽ ഇതിനുളള നിർദ്ദേശം മുന്നോട്ടുവച്ചിട്ടുണ്ട്. ഇതിന് ചൈനീസ് ഭരണകൂടം അനുമതി നൽകിയിട്ടുണ്ട്.

ഇന്ത്യയിലേക്കുളള ജലമൊഴുക്ക് തടയുക എന്നതാണ് ചൈനയുടെ പ്രധാനലക്ഷ്യം എന്നാണ് കരുതുന്നത്. അരുണാചൽ പ്രദേശിലെ തൊട്ടടുത്തുളള മെഡോഗ് പ്രദേശത്താണ് ഡാം നിർമ്മാണം. ലോകത്തിലെ തന്നെ നീളം കൂടിയ നദികളിൽ ഒന്നായ ബ്രഹ്മപുത്രയുടെ ഉത്ഭവം ചൈനയിലെ ടിബറ്റിലാണ്. തുടർന്ന് ഇന്ത്യ, ബംഗ്ളാദേശ് എന്നിവിടങ്ങളിലൂടെ ഒഴുകിയാണ് ബംഗാൾ ഉൾക്കടലിൽ പതിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button