Latest NewsBikes & ScootersNewsIndiaEntertainmentAutomobile

ജോണ്‍ എബ്രഹാമിന്റെ ഗ്യാരേജിലേക്ക് പുതിയ അതിഥികള്‍

ജോണ്‍ എബ്രഹാം തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ഈ വിവരം ആരാധകരെ അറിയിച്ചത്

പുതിയ രണ്ട് അതിഥികള്‍ കൂടി ബോളിവുഡ് താരം ജോണ്‍ എബ്രഹാമിന്റെ ഗ്യാരേജിലേക്ക് എത്തിയിരിക്കുന്നു. ബിഎംഡബ്ല്യുവിന്റെ എസ് 1000 ആര്‍ആര്‍, ഹോണ്ട CBR1000RR-R ഫയര്‍ബ്ലേഡ് മോഡലുകളെയാണ് താരം സ്വന്തമാക്കിയത്. ജോണ്‍ എബ്രഹാം തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ഈ വിവരം ആരാധകരെ അറിയിച്ചത്. ഇതോടൊപ്പം കവസാക്കി നിഞ്ച ZX-14R, അപ്രില RSV4-RF, യമഹ YFZ-R1, ഡ്യുക്കാട്ടി പാനിഗാലെ V4 തുടങ്ങിയ മോഡലുകളും അദ്ദേഹത്തിന്റെ ഗ്യാരേജിലുണ്ട്.

ബിഎംഡബ്ല്യു 2021 S 1000 R ഏതാനും ആഴ്ചകള്‍ക്ക് മുന്നെയാണ് ആഗോളതലത്തില്‍ എത്തുന്നത്. ഇന്ത്യയില്‍ ഇതിന്റെ വില ഏകദേശം 18.5 ലക്ഷം രൂപ മുതല്‍ 22.95 ലക്ഷം രൂപ വരെയാണ്. ബിഎംഡബ്ല്യു എസ് 1000 ആര്‍ആര്‍-ന് 999 സിസി ഇന്‍-ലൈന്‍ ഫോര്‍ സിലിണ്ടര്‍ വാട്ടര്‍/ ഓയില്‍ കൂള്‍ഡ് എഞ്ചിനാണ് കരുത്തേകുന്നത്.

ഏകദേശം 34 ലക്ഷം രൂപയാണ് ഹോണ്ടയുടെ പുതിയ CBR1000RR-R ഫയര്‍ബ്ലേഡിന് വിപണിയിലെ എക്സ്ഷോറും വില. ഹോണ്ട CBR1000RR-R ഫയര്‍ബ്ലേഡില്‍ 1000 സിസി ഫോര്‍ സിലിണ്ടര്‍ ഫോര്‍ സ്ട്രോക്ക് DOHC എഞ്ചിനാണ് കരുത്തേകുന്നത്. രാജ്യത്തുടനീളമുള്ള ബിഗ് വിംഗ് ഡീലര്‍ഷിപ്പുകള്‍ വഴിയാണ് CBU റൂട്ട് വഴി എത്തുന്ന ബൈക്കിന്റെ വില്‍പ്പന നടക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button