COVID 19Latest NewsUAENews

യുഎഇയില്‍ ഇന്ന് 1107 പേര്‍ക്ക് കൂടി കോവിഡ്; 714പേർക്ക് രോഗമുക്തി

അബുദാബി: യുഎഇയില്‍ ഇന്ന് 1107 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന 714 പേർ രോഗമുക്തരാവുകയും ചെയ്‍തു. എന്നാൽ അതേസമയം രണ്ട് കൊറോണ വൈറസ് മരണങ്ങള്‍ കൂടി കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് സംഭവിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം റിപ്പോർട്ട് ചെയ്തിരിക്കുന്നു.

ഇതുവരെ 1,68,860 പേര്‍ക്കാണ് യുഎഇയില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവരില്‍ 1,54,899 പേരും ഇതിനോടകം രോഗമുക്തരായി. 572 കൊവിഡ് മരണങ്ങളാണ് രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. നിലവില്‍ 13,389 കൊവിഡ് രോഗികള്‍ രാജ്യത്തുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 87,514 കോവിഡ് പരിശോധനകളാണ് നടത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button