COVID 19Latest NewsIndiaNews

മഹാരാഷ്ട്രയിൽ ഇന്ന് കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ്

മുംബൈ: മഹാരാഷ്ട്രയില്‍ കൊറോണ വൈറസ് രോഗികളുടെ എണ്ണത്തില്‍ ഇന്ന് കുറവ് രേഖപ്പെടുത്തിയിരിക്കുന്നു. ഇന്ന് കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നത് 3,837 പേര്‍ക്കാണ്. രോഗികളേക്കാള്‍ രോഗ മുക്തരുടെ എണ്ണം ആണ് ഇന്ന് കൂടുതൽ. 4,196 പേരാണ് ഇന്ന് കൊറോണ വൈറസ് രോഗമുക്തരായിരിക്കുന്നത്.

സംസ്ഥാനത്ത് ഇന്ന് 80 പേരാണ് കോവിഡ് ബാധിച്ചു മരിച്ചത്. ഇതോടെ ആകെ മരണം 47,151 ആയി ഉയർന്നു. സംസ്ഥാനത്തെ മൊത്തം രോഗികളുടെ എണ്ണം 18,23,896 ആയിരിക്കുന്നു.16,85,122 പേര്‍ക്ക് രോഗ മുക്തി. 90,557 ആക്ടീവ് കേസുകളാണ് നിലവില്‍ സംസ്ഥാനത്ത് ഉള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button