KeralaLatest NewsNews

ഗര്‍ഭസ്ഥ ശിശുവിനെ ഇല്ലാതാക്കിയ സിപിഎമ്മിന് മറുപടി; ജ്യോത്സനയ്ക്ക് കട്ട സപ്പോർട്ടുമായി ബി.എല്‍ സന്തോഷ്

സി.പി.എം ക്രൂരതയ്ക്ക് മറുപടി നൽകാൻ ബാലുശേരിയിലെ ബിജെപി സ്ഥാനാർത്ഥിയായി ഇറങ്ങുന്ന ജ്യോത്സ്നയെ അഭിനന്ദിച്ച് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി ബി.എല്‍ സന്തോഷ്. ബാലുശേരി ബ്ലോക്ക് പഞ്ചായത്ത് കൂരാച്ചൂണ്ട് ഡിവിഷനിലാണ് ജ്യോത്സ്ന എൻ ഡി എ സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്.

ജ്യോത്സനയ്ക്ക് വാര്‍ഡില്‍ നിന്നുള്‍പ്പെടെ വന്‍ ജനപിന്തുണയാണ് ലഭിക്കുന്നത്. സിപിഎം ഗുണ്ടകളുടെ ചവിട്ടേറ്റ് നാലര മാസം പ്രായമായ ഗര്‍ഭസ്ഥ ശിശുവിനെ നഷ്ടമായ ജ്യോത്സന ജോസ് കമ്മ്യൂണിസ്റ്റ് ഭീകരതയ്ക്ക് അന്ത്യം കുറിക്കാനാണ് ബാലുശേരി പഞ്ചായത്തില്‍ നിന്നും മത്സരിക്കുന്നതെന്ന് ബി.എല്‍ സന്തോഷ് ട്വിറ്ററില്‍ കുറിച്ചു.

സിബി ചാക്കോയ്ക്കും ഭാര്യ ജ്യോത്സ്നക്കും 2 വർഷം മുൻപ് സി പി എമ്മുകാരുടെ ആക്രമണത്തിൽ നഷ്ടമായത് സ്വന്തം കുഞ്ഞിനെയാണ്. 2018 ൽ കോടഞ്ചേരിയിൽ വേളംകോട് ലക്ഷംവീട് കോളനിയിലെ വീട്ടിൽ കയറിയായിരുന്നു ആക്രമണം. സിബിയുടെ ഭാര്യ നാലര മാസം ഗർഭിണിയായ ജ്യോത്സ്നയ്ക്ക് അക്രമത്തിനിടെ ചവിട്ടേറ്റു ഗർഭസ്ഥ ശിശു മരിച്ചിരുന്നു. അന്ന് ഗർഭിണിയെ ആക്രമിച്ച കേസിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ ആറുപേർ അറസ്റ്റിലായി.

കുഞ്ഞിനെ നഷ്ടപ്പെട്ടതിനു പിന്നാലെ കേസ് ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് സിപിഎം നേതാക്കൾ വീട്ടിൽ വന്നിരുന്നതായി ജ്യോത്സ്ന പറയുന്നു. താനൊരു ബിജെപി പ്രവർത്തകയായിരുന്നില്ല. കുടുംബത്തിൽ ഉള്ളവർ ഇന്ന് വരെ കമ്മ്യൂണിസ്റ്റ്‌ പാർട്ടിക്കല്ലാതെ ഒരാളും ഇതുവരെ ബിജെപിക്ക് വോട്ട് ചെയ്തിരുന്നില്ല. പക്ഷേ തന്നെ ഈ അവസ്ഥയിലാക്കി ശാരീരികമായും, മാനസികമായും പീഡിപ്പിച്ച് ഒറ്റപ്പെടുത്തിയപ്പോൾ ഇന്നലെ വരെ സ്വന്തമെന്ന് കരുതിയിരുന്നവർ വീടിന് മുന്നിൽ മൈക്ക് കെട്ടിവെച്ച് നിന്ന് തന്നെ മോശക്കാരിയാക്കിയപ്പോൾ, ആത്മഹത്യയെക്കുറിച്ച് വരെ ചിന്തിച്ച നാളുകളിൽ നാട്ടിലെ ബി.ജെ.പി. പ്രവർത്തകരാണ് വീട്ടിൽ വന്ന് വിവരങ്ങളന്വേഷിച്ചതും ഒപ്പം നിന്നതും -ജ്യോത്സന പറഞ്ഞു .

shortlink

Related Articles

Post Your Comments

Related Articles


Back to top button