KeralaLatest NewsNews

ഡിസംബർ 11 വെള്ളിയാഴ്‌ച മോഡേൺ മെഡിസിൻ ഡോക്ടർമാരുടെ രാജ്യ വ്യാപക പണിമുടക്ക്

തിരുവനന്തപുരം: ഡിസംബർ 11 വെള്ളിയാഴ്‌ച മോഡേൺ മെഡിസിൻ ഡോക്ടർമാരുടെ രാജ്യ വ്യാപക പണിമുടക്ക് നടത്താൻ ഒരുങ്ങുന്നു. ആയുർവേദ ഡോക്ടർമാർക്ക് ശസ്ത്രക്രിയക്ക് അനുമതി നൽകിയ കേന്ദ്ര തീരുമാനത്തിൽ പ്രതിഷേധിച്ച് ഐഎംഎയുടെ നേതൃത്വത്തിൽ ആണ് പ്രതിഷേധം നടത്തുന്നത്. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് പണിമുടക്ക്. കോവിഡ് , അത്യാഹിത ചികിത്സാ വിഭാഗങ്ങളെ പണിമുടക്കിൽ നിന്ന് ഒഴിവാക്കി. ഇതിനോടൊപ്പം തന്നെ കേന്ദ്ര തീരുമാനത്തിനെതിരെ നിയമ നടപടി തുടങ്ങാനും ഐഎംഎ തീരുമാനിക്കുകയുണ്ടായി. 58 ശസ്ത്രക്രിയകൾ ചെയ്യാനാണ് ആയുഷ് മന്ത്രാലയം ആയുർവേദ ഡോക്ടർമാർക്ക് അനുമതി നൽകിയത്.

 

shortlink

Post Your Comments


Back to top button