KeralaLatest NewsNews

കെ.എസ്.എഫ്.ഇ റെയ്ഡ് ; ധനമന്ത്രിയും മുഖ്യമന്ത്രിയും രണ്ട് തട്ടില്‍ , വിജിലന്‍സിനെ ന്യായീകരിച്ച് പിണറായി വിജയന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കെഎസ്ഫ്ഇയിലെ വിജിലന്‍സ് റെയ്‌ഡോടെ മുഖ്യമന്ത്രിയും ധനമന്ത്രിയും രണ്ട് തട്ടില്‍. കെ.എസ്.എഫ്.ഇയിലെ പരിശോധന; തോമസ് ഐസക്കിനെ തള്ളി മുഖ്യമന്ത്രി, വിജിലന്‍സിന്റേത് സാധാരണ നടപടി .
കെ.എസ്.എഫ്.ഇയില്‍ നടന്ന പരിശോധനയ്ക്ക് പിന്നാലെ വിജിലന്‍സിനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കെ.എസ്.എഫ്.ഇയില്‍ നടന്നത് സാധാരണയായി നടക്കുന്ന പരിശോധനയാണ്. സ്ഥാപനത്തിന്റെ സാമ്ബത്തിക നിലയെ ബാധിക്കുന്ന നടപടികളുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് പരിശോധന നടത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിജിലന്‍സ് നടപടിക്കെതിരെ ധനമന്ത്രി തോമസ് ഐസക് അതൃപ്തി പ്രകടിപ്പിച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

Read Also : സംസ്ഥാനത്ത് തീവ്രമഴ, വെള്ളപ്പൊക്കം, കടല്‍കയറ്റം എന്നിവയ്ക്ക് സാദ്ധ്യത : അതീവ ജാഗ്രതാ നിര്‍ദേശവുമായി മുഖ്യമന്ത്രി

ഏതെങ്കിലും സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ക്രമക്കേട് നടക്കുന്നു എന്ന രഹസ്യ വിവരം കിട്ടിയാല്‍ വിജിലന്‍സിലെ ഇന്റലിജന്‍സ് വിഭാഗം രഹസ്യമായി വിവരം ശേഖരിക്കും. അത് ശരിയാണെന്ന് കണ്ടാല്‍ അതത് യൂണിറ്റ് മേധാവികള്‍ സോഴ്സ് റിപ്പോര്‍ട്ട് തയ്യാറാക്കും. ഈ റിപ്പോര്‍ട്ടിലെ വസ്തുതകള്‍ പരിശോധിക്കാന്‍ മുന്‍കൂട്ടി അറിയച്ച ശേഷം പരിശോധന നടത്തും. അതാണ് കെ.എസ്.എഫ്.ഇയില്‍ നടന്നത്. ഇത്തരം പരിശോധനകള്‍ക്ക് വിജിലന്‍സ് ഡയറക്ടറുടെ അനുമതിയാണ് വേണ്ടത്. മറ്റ് ഏതെങ്കിലും അനുമതി ഇതിന് ആവശ്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

പരിശോധന നടത്തുന്ന ഉദ്യോഗസ്ഥനും മറ്റേതെങ്കിലും വകുപ്പിലെ ഉദ്യോഗസ്ഥനും മിന്നല്‍ പരിശോധനയ്ക്ക് ശേഷം ജോയിന്റ് മഹസ്സര്‍ തയ്യാറാക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ തുടര്‍ പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കും.ക്രമക്കേടുകളുടെ വ്യാപ്തി പരിശോധിച്ച് ഇന്റേണല്‍ ഓഡിറ്റ്, വിജിലന്‍സ് അന്വേഷണം, വകുപ്പ് തല അന്വേഷണം എന്നിവ നടക്കും. സിസ്റ്റത്തിന്റെ വീഴ്ചയാണെങ്കില്‍ അത് പുനഃപരിശോധിക്കാനും ശുപാര്‍ശ നല്‍കും. ഇത് സാധാരണയായി നടക്കുന്ന നടപടിക്രമങ്ങളാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button