Latest NewsKeralaIndia

‘കെഎസ്എഫ്ഇ റെയ്ഡ് നിലനിൽപ്പിനെ ബാധിക്കുമെന്നതിനാൽ, ആഭ്യന്തരം ഭരിക്കുന്നത് ഉപദേശകനല്ല’ -വിവാദങ്ങളെ തള്ളി മുഖ്യമന്ത്രി

നിലനില്‍പിനെ ബാധിക്കുമെന്ന് തോന്നിയതിനാലാണ് വിജിലന്‍സ് പരിശോധന നടത്തിയത്. ഇങ്ങനെ നോക്കിയാല്‍ ഇത് ആദ്യത്തെ പരിശോധനയല്ല.

കെഎസ്എഫ്ഇയിലെ വിജിലന്‍സ് റെയ്ഡില്‍ ആഭ്യന്തര ഉപദേഷ്ടാവ് രമണ്‍ ശ്രീവാസ്തവയ്ക്ക് പങ്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആഭ്യന്തരം ഭരിക്കുന്നത് ഉപദേശകനല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. മിന്നല്‍ പരിശോധന നടത്തി അവര്‍ അപ്പാടെ നടപടിയെടുക്കുകയല്ല. അവരുടെ ശുപാര്‍ശയോടുകൂടി സര്‍ക്കാരിന് നല്‍കുകയാണ്. നിലനില്‍പിനെ ബാധിക്കുമെന്ന് തോന്നിയതിനാലാണ് വിജിലന്‍സ് പരിശോധന നടത്തിയത്. ഇങ്ങനെ നോക്കിയാല്‍ ഇത് ആദ്യത്തെ പരിശോധനയല്ല.

2019ല്‍ 18 പരിശോധനകള്‍ നടന്നിട്ടുണ്ട്. 2020ല്‍ കൊവിഡ് കാലമായതിനാല്‍ പരിശോധന അധികമുണ്ടായില്ല. പക്ഷെ, ശ്രീവാസ്തവയുടെ നിര്‍ദ്ദേശമനുസരിച്ചാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് കൊടുത്തു. 24 പരിശോധനകള്‍ വിജിലന്‍സ് നടത്തിയത് ശ്രീവാസ്തവയുടെ നിര്‍ദ്ദേശ പ്രകാരം അല്ല.സാധാരണ വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ നടത്തുന്ന ഒരു മിന്നല്‍ പരിശോധന സംവിധാനമുണ്ട്.

അത് അവര്‍ നടത്തുന്ന അവരുടേതായ സംവിധാനമാണ്. സര്‍ക്കാര്‍-അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ എന്തെങ്കിലും ക്രമക്കേടുകള്‍ ഉണ്ടോയെന്ന് കണ്ടെത്തുന്നതിന് വിജിലന്‍സ് നടത്തുന്നതാണ് ഇങ്ങനെയൊരു പരിശോധന. ഇത് പ്രകാരമുള്ള ഒരു രീതി ഏതെങ്കിലുമൊരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ ക്രമക്കേടുകള്‍ നടക്കുന്നുണ്ടെന്ന രഹസ്യവിവരം അവര്‍ക്ക് ലഭിച്ചാല്‍ വിജിലന്‍സിന്റെ ഇന്റലിജന്‍സ് ആ ക്രമക്കേടിനെപ്പറ്റി രഹസ്യാന്വേഷണം നടത്തും. ഇന്റലിജന്‍സ് നടത്തുന്ന രഹസ്യാന്വേഷണത്തിന്റെ ഭാഗമായി വന്ന റിപ്പോര്‍ട്ട് ശരിയെന്ന് കണ്ടാല്‍ യൂണിറ്റ് മേധാവികള്‍ സോഴ്‌സ് റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കും.

എന്നിട്ട് ആ റേഞ്ചിലെ പൊലീസ് സൂപ്രണ്ട് വഴി മിന്നല്‍ പരിശോധന ഉത്തരവ് ലഭിക്കുന്നതിനായി വിജിലന്‍സ് ആസ്ഥാനത്തേക്ക് അയക്കും. വിജിലന്‍സ് പരിശോധിച്ച് തീയതി നിശ്ചയിച്ച് ഉത്തരവ് നല്‍കുകയും ചെയ്യും. മിന്നല്‍ പരിശോധനയ്ക്ക് വിജിലന്‍സ് ഡയറക്ടറുടെ അനുമതിയാണ് വേണ്ടത്. മറ്റേതെങ്കിലും തരത്തിലുള്ള അനുമതി തേടില്ല. അവര്‍ തന്നെ കൊടുത്ത് അത് ചെയ്യുകയാണ് പതിവ്. ഈ മിന്നല്‍ പരിശോധന നടത്തുന്ന വകുപ്പിന് പുറത്തുള്ള വകുപ്പിലെ ഗസറ്റഡ് ഉദ്യോഗസ്ഥനും വിജിലന്‍സ് ഉദ്യോഗസ്ഥനും ചേര്‍ന്ന് സംയുക്ത മഹസര്‍ തയ്യാറാക്കും.

read also: എം.ജി ശ്രീകുമാറും ഭാര്യയും കോവിഡ് ചികിത്സയ്ക്കായി അശാസ്ത്രീയത പ്രചരിപ്പിക്കുന്നുവെന്ന് പരാതി

അതില്‍ ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തിയ ശേഷം കണ്ടെത്തിയ കാര്യങ്ങളില്‍ തുടര്‍ പരിശോധന നടത്തിയ ആസ്ഥാനത്ത് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഈ മിന്നല്‍ പരിശോധനകളില്‍ കണ്ടെത്തുന്ന ക്രമക്കേടുകളില്‍ അതിന്റെ വ്യാപത് പരിശോധിച്ച് കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ ഇന്റേണല്‍ ഓഡിറ്റ്, ഇന്റേണല്‍ വിജിലന്‍സ് അന്വേഷണം, വകുപ്പുതല നടപടി സ്വീകരിക്കും. പ്രസ്തുത വകുപ്പിലെ സിസ്റ്റത്തിന്റെ വീഴ്ച്ച കൊണ്ടുണ്ടാകുന്ന ക്രമക്കേടുകളാണെങ്കില്‍ പുനപരിശോധന നടത്താനുള്ള നിര്‍ദ്ദേശവും മിന്നല്‍ പരിശോധനാ റിപ്പോര്‍ട്ടില്‍ സര്‍ക്കാരിന് ശുപാര്‍ശ ചെയ്യും. മുഖ്യമന്ത്രി വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button