Latest NewsNewsIndia

‘ഹർ ഹർ മഹാദേവ്’, ശിവ സ്തുതി കേട്ട് താളം പിടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; വൈറലായി വീഡിയോ

ലക്‌നൗ : ‘ഹർ ഹർ മഹാദേവ്’ ശിവ സ്തുതി കേട്ട് ആസ്വദിച്ച് താളം പിടിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറലായിരിക്കുന്നത്. ‘ദേവ് ദീപാവലി’ ആഘോഷത്തിന്റെ ഭാഗമായി വാരാണസിയിൽ ഒരുക്കിയ ലേസർ ഷോ മോദി സന്ദർശനത്തിനായി തയ്യാറാക്കിയ തന്റെ ക്രൂയിസിൽ നിന്നുകൊണ്ട് നോക്കി കാണുന്നതും ഷോയ്ക്ക് അകമ്പടിയായുള്ള ശിവ സ്തുതി കേട്ട് അദ്ദേഹം ബോട്ടിന്റെ കൈവരിയിൽ താളം പിടിക്കുന്നതുമാണ് വീഡിയോയിൽ ഉള്ളത്.

 

‘ഹർ ഹർ മഹാദേവ്’ എന്ന കുറിപ്പോടു കൂടി പ്രധാനമന്ത്രി തന്നെയാണ് ഈ വീഡിയോ തന്റെ ട്വിറ്റർ അക്കൗണ്ട് വഴി പങ്കുവച്ചത്. സന്ദർശന വേളയിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും അദ്ദേഹത്തെ അനുഗമിച്ചു.

തിങ്കളാഴ്ച്ച ഉച്ചയോടെയാണ് പ്രധാനമന്ത്രി വരാണസിയിലേക്ക് എത്തിയത്. ശേഷം ദേശീയ പാത 19ന്റെ ഹാണ്ടിയാ-രാജാതലാബ് ഭാഗം ആറ് വരിയായി വികസിപ്പിക്കുന്നതിന്റെ നിർമാണ പ്രവർത്തനങ്ങളുടെ ഉദ്‌ഘാടനം അദ്ദേഹം നിർവഹിച്ചു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button