Latest NewsNewsIndia

കടുവയുടെ ആക്രമണത്തില്‍ ആദിവാസി പെണ്‍കുട്ടി മരിച്ചു

ഹൈദരാബാദ് : തെലങ്കാനയിലെ കുമാരാം ഭീം ആസിഫാബാദ് ജില്ലയില്‍ 15 കാരിയായ ആദിവാസി പെണ്‍കുട്ടി കടുവയുടെ ആക്രമണത്തില്‍ കൊലപ്പെട്ടു. നവംബര്‍ 11 ന് ശേഷം ജില്ലയില്‍ കടുവ ആക്രമണത്തിന് ഇരയായ രണ്ടാമത്തെ ആളാണ് ഇത്. പസുല നിര്‍മ്മല എന്ന പെണ്‍കുട്ടി കോണ്ടപ്പള്ളിയിലെ ഒരു വയലില്‍ തനിച്ചിരിക്കുമ്പോഴാണ് കടുവ ആക്രമിച്ചത്.

ആ സമയത്ത് പെണ്‍കുട്ടിയുടെ രണ്ടു സഹോദരന്മാരും അടുത്തുള്ള ഒരു അരുവിയില്‍ നിന്ന് വെള്ളം കൊണ്ടു വരാന്‍ പോയിരുന്നു. പെണ്‍കുട്ടിയുടെ നിലവിളി കേട്ട് സഹോദരന്മാര്‍ ഓടി സ്ഥലത്തെത്തി. തുടര്‍ന്ന് അവര്‍ ഒച്ചവെച്ചെങ്കിലും കടുവ പെണ്‍കുട്ടിയെ15 മീറ്ററോളം വലിച്ചിഴച്ച ശേഷമാണ് ഉപേക്ഷിച്ചത്. പിന്നീട് കടുവ കാട്ടിലേക്ക് ഓടി മറഞ്ഞു.

നവംബര്‍ 11ന് കോണ്ടപ്പള്ളിയില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയുള്ള ഡിഗിഡ ഗ്രാമത്തില്‍ 22 കാരനായ സിദ്ധം വിഘ്നേശ്വര്‍ എന്ന യുവാവ് കടുവയുടെ ആക്രമണത്തില്‍ മരണപ്പെട്ടിരുന്നു. സുഹൃത്തുക്കളോടൊപ്പം മീന്‍പിടിക്കാനായി തടാകത്തില്‍ പോയപ്പോഴാണ് കടുവ യുവാവിനെ ആക്രമിച്ചത്. വിഘ്നേശ്വറിനെ ആക്രമിച്ച കടുവ അയല്‍ സംസ്ഥാനമായ മഹാരാഷ്ട്രയില്‍ നിന്നാണ് എത്തിയെന്ന് വനംവകുപ്പ് അധികൃതര്‍ പറയുന്നു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button